നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ രണ്ടാം ഭാര്യയും നടിയും ആയ കാവ്യ മാധവനും അറസ്റ്റിലാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ സിനിമ ലോകം. കാവ്യ മാധവന്‍ ആണ് കേസിലെ മാഡം എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യ മാധവന്‍ തന്നെ അറസ്റ്റ് ഭയക്കുന്നുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം കാവ്യ മാധവനിലേക്കും നീളുന്നു എന്ന രീതിയില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്തകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യ മാധവനെ അറസ്റ്റ് ചെയ്‌തേക്കും എന്ന് സൂചനകള്‍. എന്നാല്‍ കേസുമായി കാവ്യയ്ക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമല്ല. തന്നെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്ന ഭയത്തിലാണ് കാവ്യ മാധവന്‍ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് തടയുന്നതിന് വേണ്ടി കാവ്യ മാധവന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ്. കഴിഞ്ഞ ദിവസം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ഉബൈദ് തന്നെ ആയിരിക്കും ഹര്‍ജി പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഡ്വ രാമന്‍ പിള്ള തന്നെ ആണ് കാവ്യ മാധവന് വേണ്ടിയും ഹാജരാകുന്നത്. കാവ്യ മാധവന്റെ വിവാഹമോചന കേസില്‍ മുന്‍ ഭര്‍ത്താവിന് വേണ്ടി ഹാജരായതും രാമന്‍ പിള്ള തന്നെ ആയിരുന്നു. പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതുമായി ബന്ധപ്പെട്ട് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അതുകൊണ്ട് തന്നെ കാവ്യയ്‌ക്കെതിരേയും ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. കേസില്‍ കാവ്യ മാധവന്റെ പങ്ക് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത ചില സൂചനകള്‍ നേരത്തേയും പുറത്ത് വന്നിരുന്നത്. കാവ്യയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ച സംഭവവും കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന വാദം ആയിരുന്നു ആദ്യം ചോദ്യം ചെയ്യലില്‍ കാവ്യ മാധവനും പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു. കാവ്യ മാധവന്റെ ഡ്രൈവര്‍ ആയി പള്‍സര്‍ സുനി ജോലി ചെയ്തിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. എന്തുകൊണ്ടാണ് കാവ്യ സുനിയെ അറിയില്ലെന്ന് പറഞ്ഞത് എന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പള്‍സര്‍ സുനി കാവ്യയുടെ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ സന്ദര്‍ശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതും സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിന് ശേഷമാണ് ഫ്‌ലാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ നാശമായിപ്പോയി എന്ന വിശദീകരണവും പുറത്ത് വരുന്നത്.
മുന്‍കൂര്‍ ജാമ്യത്തിന് കാവ്യയും; ദിലീപിന്‍റെ വക്കീൽ തന്നെ
Tags: kavya case