തിരുവനന്തപുരം: ആലപ്പുഴയില്‍ വിജയമുറപ്പിച്ചാണ് കെസി വേണുഗോപാല്‍ മൂന്നാമതൊരങ്കത്തിന് ഇറങ്ങുന്നത്. മുന്‍വര്‍ഷങ്ങളിലെ രാഷ്ട്രീയ ഗ്രാഫിലല്ല ഇനി കെസി വേണുഗോപാല്‍ മത്സര രംഗത്തിറങ്ങുക. രഹുല്‍ഗാന്ധിയുടെ വിശ്വസ്തനായി ദേശിയ കോണ്‍ഗ്രസില്‍ എറ്റവും സുപ്രധാന പദവി അലങ്കരിച്ചാണ് ഇന്നത്തെ കെസി വേണുഗോപാലിന്റെ പോരാട്ടം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഇന്ന് ദേശീയ നേതാവായി വളര്‍ന്ന കെസിയ്ക്ക് വിജയമുറപ്പാകുമ്പോള്‍ കേരളത്തിന് കരുത്താനായ ഒരു കേന്ദ്രമന്ത്രികുടിയാണ് ഉറപ്പാക്കുന്നത്. എന്നാല്‍ കെസി വേണുഗോപാലിന് ശക്തനായ എതിരാളിയയൊണ് സിപിഎം നോക്കുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മറ്റി മെമ്പറും എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മറ്റികളില്‍ മെമ്പറും ദേശീയ ഒമ്പതംഗ തെരെഞ്ഞടപ്പ് കമ്മറ്റി മെമ്പറും കര്‍ണാടകയുടെ ചുമതലയും വഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉള്ള വേണുഗോപാലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമയവും താല്‍പര്യവും ഇല്ലായിരുന്നുവെന്നാണ് സൂചന. മണ്ഡലം നിലനിര്‍ത്താന്‍ വേണുഗോപാലിന് മാത്രമേ കഴിയു എന്നതിനാല്‍ കെസി തന്നെ രംഗത്തിറങ്ങുകയാണ്.ആലപ്പുഴയില്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു .ആലപ്പുഴയുടെ ചാര്‍ജ് വേണുഗോപാലിന്റെ വിശ്വസ്തനും കെ.പി.സി സിയിലെ സജീവ സാന്നിദ്ധ്യം ആയ ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫിനാണ് .വേണുഗോപാല്‍ വന്‍ ഭൂരിപക്ഷത്തോടെ ഇത്തവണയും മണ്ഡലം നിലനിര്‍ത്തുമെന്നാണ് പൊതുവെ നിരീഷണം.
മാറിമാറിഞ്ഞ് മുന്നണികളെ വിജയിപ്പിച്ച മണ്ഡലമാണ് ആലപ്പുഴ. കോണ്‍ഗ്രസില്‍ നിന്ന കൈവിട്ട മണ്ഡലം തിരിച്ചുപിടിച്ചത് വിഎം സുധീരനായിരുന്നു. മൂന്ന് തവണ ഈ മണ്ഡലത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കി സുധീരന്‍ വിജയം കൊയ്തു. പക്ഷെ സ്വന്തന്ത്ര സ്ഥാനാര്‍ത്ഥി ഡോ മനോജിന് മുന്നില്‍ സുധീരന് കാലിടറി. യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം പിന്നെ തിരിച്ചുപിടിച്ചത് കെസി വേണുഗോപാലായിരുന്നു. രണ്ട് തവണയും കെസി വിജയമാവര്‍ത്തിച്ചു.
ആലപ്പുഴയിലെ ജനകിയ രാഷ്ട്രീയത്തിന്റെ മുഖമായ കെസി വേണുഗോപാലിന് മുന്നില്‍ പല വമ്പന്‍മാരും അടിപതറി. 2014 ല്‍ സിപിഎം ജില്ലാ സെക്രട്ടിയായിരുന്ന സിപി ചന്ദ്രബാബുവിനെയാണ് കെസി നിഷ്പ്രഭമാക്കിയത്. ആലപ്പുഴയിലെ വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രത്തില്‍ സഹമന്ത്രിയായി തിളങ്ങിയ നേട്ടവും കെസിയ്ക്ക് ഗുണമായി. ആലപ്പുഴയ്ക്ക് ഉറപ്പായും ഒരു കേന്ദ്രമന്ത്രിയെ ലഭിക്കുക കൂടി ചെയ്യുമെന്നതിനാല്‍ ഇത്തവണത്തെ മത്സരം എളുപ്പമാകും.
കെ സിയെ വീഴ്ത്തി ആലപ്പുഴ പിടിക്കാന്‍ ഇത്തവണ കരുത്തരെ തന്നെ സി പി എം രംഗത്തിറക്കുമെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെയും കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെയും പേരുകള്‍ വരെ മണ്ഡലത്തില്‍ സജീവമാണ്