കണ്ണൂർ: കെ.സി.വേണുഗോപാൽ എം.പിക്ക് അവാർഡ്.പി.സി.മുഹമ്മദ് സ്മാരക പൊതു പ്രവർത്തക അവാർഡ് ആണ് കണ്ണൂർ സ്വദേശിയും ആലപ്പുഴ എം.പി.യുമായ കെ.സി.വേണുഗോപാലിന് ലഭിച്ചത് .അവിഭക്ത കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി.ജനറൽ സെക്രട്ടറി കെ.പി.സി.സി.മെബർ എന്നീ നിലകളിൽ പ്രവർത്തിച്ച.പി.സി.മുഹമ്മദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പി.സി.മുഹമ്മദ് സ്മാരക പൊതു പ്രവർത്തക അവാർഡിന് ഈ വർഷം കെ.സി.വേണുഗോപാൽ എം.പിയെ ശ്രീ വാണിദാസ് എളയാവൂർ ചെയർമാനും,ഡോക്ടർ ഖാദർ മാങ്ങാട്, ദിനകരൻ കൊബിലത്ത് എന്നിവർ അംഗങ്ങളായ അവാർഡ് നിർണ്ണയ സമിതിയാണ് തിരഞ്ഞെടുത്തത് .
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് പ്രവേശിച്ച് എം.എൽ.എ.സംസ്ഥാന മന്ത്രി. എം.പി.കേന്ദ്ര മന്ത്രി എന്നീ നിലകളിൽ നാടിന്റെ മുഖച്ഛായ മാറ്റുന്ന വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും എ.ഐ.സി.സി.ജനറൽ സെക്രട്ടറി എന്ന നിലയിൽ കഴിഞ്ഞ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷം ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ ചടുലമായ രാഷ്ട്രീയ നീക്കത്തിലൂടെ,കർണ്ണാടക ത്തിൽ ജനാധിപത്യ മതേതരത്വ ഗവൺമെന്റ് ഉണ്ടാക്കാൻ അഹോരാത്രം പണിയെടുത്ത ശ്രീ കെ.സി.വേണുഗോപാൽ എം.പി യെ ഈ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നു. അവാർഡ് ദാനം ആഗസ്റ്റ് 14ന് പി.സിയുടെ 4ആം ചരമവാർഷികദിനത്തിൽ ബഹുമാനപ്പെട്ട ശ്രീ എ.കെ.ആൻറണി കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്…. പത്ര സമ്മേളനത്തിൽ.ട്രസ്റ്റ് ചെയർമാൻ നൗഷാദ് ബ്ളാത്തൂർ, രക്ഷാധികാരി കെ.പി.രാഘവൻ, സെക്രട്ടറി സി.എച്ച്. ഖലീലുറഹ്മാൻ, മനോഹരൻ ചാല,ഐബിൻ ജേക്കബ് എന്നിവർ സംബന്ധിച്ചു….