എ ഐ സി സി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ എംപിയ്ക്ക് വെള്ളിയാഴ്ച്ച കണ്ണൂരില്‍ സ്വീകരണം

കണ്ണൂര്‍: എ ഐ സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ സി വേണുഗോപാല്‍ എം പിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം. മെയ് പത്തൊമ്പതിന് രാവിലെ പത്ത് മണിയ്ക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടത്തുന്ന സ്വീകരണ പൊതുയോഗം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ാഘാടനം ചെയ്യും.ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രിമാരായ കെ സുധാകരന്‍ കെസി ജോസഫ് എംഎല്‍എ, എം കെ രാഘവന്‍ എം പി. തുടങ്ങിയവര്‍ പങ്കെടുക്കും.

മുതിര്‍ന്ന നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ദിഗ്‌വിജയ് സിങിനെ മാറ്റിയിട്ടാണ് കേരളത്തില്‍നിന്നുള്ള ലോക്സഭാംഗം കെ.സി. വേണുഗോപാലിനെ കര്‍ണാടകയുടെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചത് . ഗോവയുടെ ചുമതലയില്‍ നിന്നും ദിഗ്‌വിജയ് സിങിനെ മാറ്റുകയും ചെയ്തു. ഗോവയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതടക്കം ദിഗ്‌വിജയ് സിങിന്‍റെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള കടുത്ത അതൃപ്തിയാണ് അദ്ദേഹത്തെ മാറ്റാനുള്ള കാരണം .
അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയുടെ ചുമതല കെ.സി. വേണുഗോപാലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെ എെഎസിസി സെക്രട്ടറിമാരുടെ നാലംഗ ടീമിനെയും കര്‍ണാടകത്തിനായി നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയില്‍ ഇപ്പോഴത്തെ ചുമതലമാറ്റം, ഇനിയും തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്ന ഹൈക്കമാന്‍ഡിന്‍റെ വ്യക്തമായ രാഷ്ട്രീയസന്ദേശമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ചെല്ല കുമാറാണ് ഗോവയുടെ ചുമതലുള്ള പുതിയ എെഎസിസി ജനറല്‍ സെക്രട്ടറി.Venugopal-Rahul
മറ്റൊരു മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിെയ സംഘടനാ ചുമതലകളില്‍ നിന്നും എെഎസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി തിരഞ്ഞെടുപ്പ് സമിതിയിലേക്ക് മാറ്റി. കോണ്‍ഗ്രസിനു പുതുജീവന്‍ നല്‍കാനുള്ള ചര്‍ച്ചകള്‍ക്കിടെ, പാര്‍ട്ടി നേതൃനിരയിലെ തലമുറമാറ്റത്തിന്‍റെ കൃത്യമായ സന്ദേശമാണ് പുതിയ നീക്കത്തിലൂടെ ഹൈക്കമാന്‍ഡ് നല്‍കുന്നതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുെട വിശ്വസ്തനും വഴികാട്ടിയുമായിരുന്ന ദിഗ്‌വിജയ് സിങ്ങിനു ചുമതകള്‍ നഷ്ടമായതാണ് ഇതില്‍ നിര്‍ണായകം. ഗോവയുടെയും കര്‍ണാടകയുടെയും ചുമതലകളില്‍ നിന്ന് ദിഗ്‌വിജയ് സിങ്ങിനെ ഒഴിവാക്കി. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയാതെപോയത് ദിഗ്‌വിജയ് സിങ്ങിനെ വിമര്‍ശനവിധേയനാക്കി. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരം നിലനിര്‍ത്തിയതും കോണ്‍ഗ്രസിന് കാഴ്ച്ചക്കാരായി ഇരിക്കേണ്ടിവന്നതും ദിഗ്‌വിജയ് സിങ്ങിന്‍റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടിയ്ക്ക് അകത്തുനിന്നുതന്നെ കുറ്റപ്പെടുത്തലുണ്ടായി. അധികാരം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കടുത്ത അതൃപ്തിക്കു വഴിവെയ്ക്കുകയും ചെയ്തു.

1963 ഫെബ്രുവരി 4 ന് കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളിയില്‍ മാതമംഗലം കണ്ടോന്താര്‍ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടേയും കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മയുടേയും നാലമത്തെ മകനായി ജനനം.ഗണിതശാസ്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെപയ്യന്നുര്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാല്‍. സ്കൂള്‍ പഠനകാലത്ത് കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയര്‍ വോളിക്യാപ്റ്റനായിരുന്നു.

2017 ഏപ്രിലില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി.2012 ഒക്ടോബര്‍ 28 മുതല്‍ വ്യോമയാന സഹമന്ത്രിയായി. 2011 ജനുവരി 19 ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയായി. 2004 ഏപ്രില്‍ 5 മുതല്‍ 2006 മേയ് 17 വരെ കേരളത്തിലെ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്.കെ.പി.സി.സി എക്സിക്യുട്ടീവ് അംഗമായിരുന്നിട്ടുണ്ട്.1992-2000 വരെ യൂത്ത്കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു.1987 ല്‍ കെ.എസ്.യു. വിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

Top