നയന്‍സിന് ശേഷം തമിഴകം കീഴടക്കിയ മലയാളിയാണ് കീര്‍ത്തി സുരേഷ്. സൂര്യ, വിജയ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരോടൊപ്പം അഭിനയിച്ച നടി ഇപ്പോള്‍ വിശാലിന്റെ നായികയായി സണ്ടക്കോഴി-2 വില്‍ അഭിനയിക്കുന്നുണ്ട്. സെറ്റില്‍ മേക്കപ്പിനായി താരം കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ലെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ നേരത്തെ സെറ്റില്‍ എത്തുന്ന നടി മണിക്കൂറുകള്‍ക്ക് ശേഷമാണ് മേക്കപ്പ് ചെയ്തു വരുന്നത്. സെറ്റില്‍ ഉള്ള നിര്‍മ്മാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു സിനിമയില്‍ ഒമ്പത് മണിക്ക് സെറ്റില്‍ വന്ന കീര്‍ത്തി മേക്കപ്പ് കഴിഞ്ഞു കാരവനില്‍ നിന്ന് ഇറങ്ങാന്‍ 11 മണി ആയെന്നും വാര്‍ത്തയില്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
കീര്‍ത്തിയുടെ മേക്കപ്പ് കാരണം സംവിധായകനും നിര്‍മാതാവും നിരാശയിലാണ്
Tags: keerthi suresh