കീർത്തിയുടെ വിവാഹം…  ഒരുക്കങ്ങൾ തുടങ്ങി?

കഴിഞ്ഞ രണ്ട് വർഷത്തോളമായി കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. കീർത്തി ഇതെല്ലാം തള്ളി കളഞ്ഞിട്ടുണ്ടെങ്കിലും നടി വിവാഹത്തിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വീണ്ടും പുറത്തുവരുന്നത്.
കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും നടി തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ച് സിനിമാ നിർമ്മാണത്തിലേക്ക് കടക്കുമെന്നും  ഇപ്പോൾ റിപ്പോർട്ട്.  കീർത്തി വിവാഹത്തിന് സമ്മതം മൂളിയെന്നും സുരേഷും മേനകയും മകൾക്ക് അനുയോജ്യനായ വരനെ തിരയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.നേരത്തെ രാഷ്ട്രീയത്തിലൊക്കെ സജീവമായ ഒരു വ്യവസായിയെ കീർത്തി വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനുമുമ്പ് കീർത്തിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം നിഷേധിച്ച് കീർത്തി രംഗത്ത് എത്തിയിരുന്നു. കീർത്തിയും കുടുംബവും അടുത്തിടെ തിരുനെൽവേലിക്കടുത്തുള്ള അവരുടെ തറവാട്ട് വീട്ടിൽ എത്തി വിവാഹത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Top