2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. വിക്രമിനൊപ്പം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ എത്തുന്നത്. വിക്രമിനെ കോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്. രണ്ടാം ഭാഗവും ഹരി തന്നെയാണ് ഒരുക്കുന്നത്. ആദ്യ ഭാഗത്തില്‍ തൃഷ തന്നെയായിരുന്നു നായിക. ആദ്യ ഭാഗത്തിലേത് പോലെ നായിക കഥാപാത്രമാണ് തൃഷയ്ക്ക് സംവിധായകന്‍ നല്‍കിയത്. എന്നാല്‍ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് താന്‍ ചിത്രത്തില്‍ നിന്ന് നടി പിന്മാറി. കീര്‍ത്തിക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടാണ് തൃഷ പിന്മാറിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തൃഷ പോയാലെന്താ, കീര്‍ത്തിയാണ് വിക്രമിന്റെ മികച്ച ജോഡിയെന്ന് ആരാധകര്‍ പറയുന്നു. സാമി 2വിലെ വിക്രം-കീര്‍ത്തി ജോഡികളുടെ ചിത്രം പുറത്തുവന്നതോടെയാണ് ആരാധകര്‍ നിലപാട് മാറ്റിയത്. തമിഴ് സിനിമയിലെ മികച്ച പൊലീസ് വേഷമായിരുന്നു സാമിയിലെ വിക്രമിന്റേത്. സാമി 2 പുറത്തിറങ്ങുമ്പോള്‍ അച്ഛന്‍ തന്നോടൊപ്പം ഇല്ലാത്തതിന്റെ വിഷമം ഉണ്ടെന്ന് വിക്രം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിക്രമിന്റെ വാക്കുകള്‍:
ഞാന്‍ ആദ്യം ചെയ്ത പൊലീസ് വേഷം ശരിക്കും കോമഡി രൂപത്തിലാണ് ചെയ്തത്. അത് കണ്ടിട്ട് അച്ഛന്‍ പറഞ്ഞു, ഇനി മേലില്‍ പൊലീസ് വേഷം ചെയ്യരുതെന്ന്. പൊലീസിന് കുറെ മാനറിസങ്ങളൊക്കെ ഉണ്ട്. അതെല്ലാം പാലിച്ചുകൊണ്ടുവേണം അഭിനയിക്കാന്‍. പിന്നീട് പൊലീസ് കഥാപാത്രങ്ങളുമായി കുറേപ്പേര്‍ സമീപിച്ചെങ്കിലും വേഷം സ്വീകരിക്കാന്‍ പേടിയായിരുന്നു.
കുറേക്കഴിഞ്ഞാണ് പൊലീസ് വേഷവുമായി സാമി വരുന്നത്. അതില്‍ ഞാന്‍ നന്നായി ചെയ്തു. ആ സിനിമ കണ്ടപ്പോള്‍ അദ്ദേഹം മൂളുക മാത്രമാണ് ചെയ്തത്. പക്ഷെ ആ മൂളലില്‍ അദ്ദേഹത്തിന് സംതൃപ്തി ഉണ്ടായിരുന്നു. ഇപ്പോഴിതാ സാമി 2 വരാന്‍ പോകുകയാണ്. അതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. അത് അദ്ദേഹത്തിന് കാണാന്‍ സാധിച്ചില്ലല്ലോ എന്ന വലിയ വിഷമമുണ്ടിപ്പോള്‍.