നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ആന്റണി തട്ടിൽ.കീർത്തിക്ക് പ്ലസ് ടുവിൽ പഠിക്കുമ്പോൾ തന്നെ ആന്റണിയുമായി സൗഹൃദം. ഒന്നര പതിറ്റാണ്ട് നീണ്ട പ്രണയം വിവാഹത്തിലേക്ക്.കീർത്തിയുടെയും ആന്റണിയുടെയും പ്രണയകഥ.

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുകയാണ്. കാമുകൻ ആന്റണി തട്ടിലുമായി ഡിസംബറിൽ ഗോവയിൽ വെച്ച് കല്യാണം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 12 നോ 13 നോ അല്ലെങ്കിൽ 11 നോ 12 നോ ആയിരിക്കും വിവാഹം. വേദിയും മറ്റ് കാര്യങ്ങളും തീരുമാനിക്കാൻ കുടുംബക്കാർ ഗോവയിൽ എത്തിയതായാണ് വിവരം. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും.

15 വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. കീർത്തിക്ക് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആന്റണിയെ പരിചയമുണ്ട്. കീർത്തിയുടെയും ആന്റണിയുടെയും കുടുംബ​ങ്ങൾക്ക് ഇവരുടെ ബന്ധം അറിയാവുന്നതാണ്. കൊച്ചിക്കാരനായ ആന്റണിയുടെ ബിസിനസ് ദുബായ് ആസ്ഥാനമാക്കിയാണ്. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ ആന്റിണിക്ക് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആന്റണിക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കീർത്തിയുടെയും ആന്റണിയുടെയും പ്രണയകഥ ദീർഘകാല പ്രണയത്തിന് ശേഷമാണ് കീർത്തിയും ആന്റണിയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 15 വർഷക്കാലമായുള്ള പ്രണയമാണ് ഇവരുടേത്. കീർത്തി സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ആന്റണിയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ആ സമയത്ത് ആന്റണി കൊച്ചിയിലെ കോളേജിൽ പഠിക്കുകയായിരുന്നു. കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പലതവണ വന്നിട്ടുണ്ടെങ്കിലും കീർത്തി പ്രണയത്തിലാണെന്നോ ആരാണ് കാമുകൻ എന്നോ ഒരു സൂചനയും ഉണ്ടായിരുന്നില്ല.

എന്നാൽ താൻ സിം​ഗിളാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കീർ‌ത്തി നേരത്തെ പറഞ്ഞിരുന്നു. എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ച് കീർത്തി പറഞ്ഞിരുന്നു. പ്രണയബന്ധം സൗഹൃദം പോലെയായിരിക്കണം എന്നാണ് കീർത്തി പറഞ്ഞിരുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ സ്വന്തമാക്കിയിട്ടുള്ള കീർത്തി സുരേഷ് വരുൺ ധവാന്റെ ബേബി ജോൺ എന്ന ചിത്രത്തിലൂടെ കീർത്തി സുരേഷ് തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയമകളായ കീർത്തി ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തിയത്.

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി​ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് നായികയായി കീർത്തി അരങ്ങേറുന്നത്. പിന്നീട് തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നായികയായി കീർത്തി മാറി. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിൽ കീർത്തി അഭിനയിച്ചിട്ടുണ്ട്. കീർത്തിയുടെ വിവാ​ഹുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യം കീർത്തിയുടെ ബന്ധു തന്നെയാണ് കീർത്തിയെ വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് കീർത്തി പ്രണയത്തിലാണെന്നും ആന്റണിയാണ് കാമുകൻ എന്നുമുള്ള റിപ്പോർട്ടുകൾ വന്നത്.

 

Top