കുളിച്ചുകയറുമ്പോള്‍ അവന്‍ ഞാവല്‍പഴം മുന്‍പില്‍ കൊണ്ടുവെച്ചു; ഞാന്‍ എടുത്തപ്പോള്‍ പ്രണയമാണെന്ന് അവന്‍ കരുതി; കുട്ടിക്കാല പ്രണയത്തെക്കുറിച്ച് കീര്‍ത്തിയുടെ മുത്തശ്ശി 

മേനക സുരേഷിന് പിന്നാലെ മകള്‍ കീര്‍ത്തി സുരേഷും തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിദ്ധ്യമായിരിക്കുകയാണ്. സൂപ്പര്‍താരങ്ങളുടെ പ്രിയനായികയാണ് കീര്‍ത്തി. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ നടികര്‍ തിലകം സിനിമയില്‍ കീര്‍ത്തിയായിരുന്നു നായിക. സിനിമ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോള്‍ മേനകയുടെ അമ്മയും സിനിമയിലേക്ക് കടന്നിരിക്കുകയാണ്. ദാ ദാ 87 എന്ന സിനിമയില്‍ ചാരുഹാസന്റെ നായികയായാണ് സരോജ സിനിമയില്‍ എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയ്ക്ക് പഴയകാലത്തെ പ്രണയത്തെക്കുറിച്ച് കീര്‍ത്തിയുടെ മുത്തശ്ശി മനസ്സ് തുറന്നു…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠിക്കുന്ന കാലത്ത് എന്റെ പിന്നാലെ നിറയെ ആണ്‍കുട്ടികള്‍ വരുമായിരുന്നു. അന്ന് ഞാന്‍ സുന്ദരിയായിരുന്നു. വയലില്‍ മോട്ടോര്‍പമ്പിനടുത്ത് കുളിക്കാന്‍ പോകാറുണ്ട്. അതിനടുത്ത് ഒരു പയ്യന്റെ വീടുണ്ട്. സുബ്രഹ്മണ്യന്‍ എന്നാണ് അവന്റെ പേര്. അവനാണ് എന്റെ പിന്നാലെ കുറേ നടന്നത്. എനിക്കവനെ ഇഷ്ടമല്ലായിരുന്നു.

എനിക്ക് ഞാവല്‍പ്പഴം ഭയങ്കര ഇഷ്ടമാണ്. സ്‌കൂളില്‍ പോകുന്ന വഴിക്ക് നിറയെ ഞാവല്‍മരങ്ങളുണ്ട്. ഞാനും കൂട്ടുകാരും പെറുക്കി കഴിക്കുമായിരുന്നു. ആ സമയത്തുണ്ടായിരുന്ന സന്തോഷം വേറെ ലെവലാണ്. ഞാവല്‍പ്പഴത്തിനോടുള്ള എന്റെ ഇഷ്ടം മനസ്സിലാക്കി സുബ്രഹ്മണ്യന്‍ കൈനിറയെ പഴവുമായെത്തി. കുളിച്ച് മുകളിലേക്ക് കയറുന്ന സമയം അവന്‍ മുന്‍വശത്ത് കൊണ്ട് വെച്ച് ‘റോജ, ഇതാ എടുത്തോ പഴം’ എന്ന് പറഞ്ഞു. പേര് സരോജയാണെങ്കിലും എല്ലാവരും റോജ എന്നാണ് വിളിക്കാറുള്ളത്.

അവന് പ്രാന്താണെന്ന് കരുതി ഞാവല്‍പ്പഴം എന്തുപിഴച്ചു… ഞാന്‍ അവിടെവെച്ചിരുന്ന എല്ലാ പഴവും എടുത്തു. അതുകണ്ട് അവന്‍ വിചാരിച്ചു, എനിക്ക് അവനോട് പ്രണയമാണെന്ന്. സ്‌കൂളില്‍ പോകുമ്പോള്‍ പല്ലിളിച്ച് അവിടെ നില്‍ക്കുമായിരുന്നു. നിന്നോടുള്ള ഇഷ്ടം കൊണ്ടല്ല, ഞാവല്‍പ്പഴം എടുത്തതെന്ന് ഞാന്‍ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ ഞാന്‍ നമ്മുടെ തെരുവില്‍പോയി എല്ലാവരോടും പറയും എന്ന് അവനെ ഭീഷണിപ്പെടുത്തി. അവന്‍ പേടിച്ച് പിന്മാറി.

Top