കീര്‍ത്തി സുരേഷ് ഇപ്പോള്‍ ഭാരം കുറയ്ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ദേശീയ അവാര്‍ഡ് ജേതാവും തെലുങ്ക് താരവുമായ സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിലഭിനയിക്കാനാണ് ഈ സാഹസം.
സാവിത്രിയുടെ ബാല്യകാലം അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് കീര്‍ത്തി ശരീരഭാരം കുറയ്ക്കുന്നത്
വളരെ മെലിഞ്ഞതായി തോന്നുമെങ്കിലും സാവിത്രിയായെത്തുന്ന കീര്‍ത്തിയെ കാണാന്‍ പ്രത്യേക ഭംഗിയുണ്ടെന്ന അഭിപ്രായത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജമിനി ഗണേശനായി വേഷമിടുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറിന്റെ അന്യാഭാഷാ പ്രവേശനത്തെക്കുറിച്ച് മുന്‍പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് ദിലീപ് ചിത്രമായ റിങ് മാസ്റ്ററിലും കീര്‍ത്തി വേഷമിട്ടു. പിന്നീട് അന്യഭാഷയിലേക്ക് പ്രവേശിച്ച താരത്തിനെ തേടി നിരവധി ഓഫറുകളാണ് എത്തിയത്. വിജയ്, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ക്കു പുറമേ സൂര്യ, വിക്രം എന്നിവരുടെ ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.