ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി. നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മൂന്നാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഫലപ്രദമായ കൂടിക്കാഴ്ചയെന്നാണ് അരവിന്ദ് കേജ്‌രിവാള്‍ മാധ്യമങ്ങളോട് ഇതേപ്പറ്റി വിശേഷിപ്പിച്ചത്. ദല്‍ഹി വികസന പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കു ശേഷം ട്വിറ്ററിലൂടെയായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം.
ദില്ലിയുടെ വികസനത്തെ കുറിച്ചാണ് അമിത് ഷായുമായി ചര്‍ച്ച ചെയ്തതെന്ന് കെജ്രിവാള്‍ സന്ദര്‍ശന ശേഷം പറഞ്ഞു. ദില്ലിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്കി. സംസ്ഥാനത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന പ്രവര്‍ത്തനങ്ങള്‍ അല്ലാതെ ഷഹീന്‍ ബാഗ് സമരം ഉള്‍പ്പടേയുള്ള മറ്റ് വിവാദ വിഷയങ്ങള്‍ ഒന്നും യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മുന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രിയുടെ വസതിയിലെത്തി കെജ്രിവാള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്. അമിത് ഷ നേരിട്ട് പ്രചാരണം നയിച്ച ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 8 സീറ്റുകളിലേക്ക് ഒതുക്കിയായിരുന്നു അരവിന്ദ് കെജ്രിവാള്‍ ഹാട്രിക് വിജയം നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റുകളില്‍ 62 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.