കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പിക്കില്ല: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ​കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പിക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര​വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വു​മാ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എന്നാൽ കേ​ര​ള​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​മെ​ന്നും, വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ന് മ​റ്റെ​ന്തെ​ങ്കി​ലും സ​ഹാ​യം ന​ൽ​കാ​നാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ഭൂ​പേ​ന്ദ​ര്‍ യാ​ദ​വ് വ്യ​ക്ത​മാ​ക്കി.

കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കൊ​ല്ലു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന വ​നം​വ​കു​പ്പു കേ​ന്ദ്ര​ത്തി​നു ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഈ ​വ​ര്‍​ഷം ജൂ​ണി​ല്‍ വീ​ണ്ടും ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കൃ​ഷി​നാ​ശം വ​രു​ത്തി​യ 10,335 സം​ഭ​വ​മു​ണ്ടാ​യെ​ന്നും വ​നം​വ​കു​പ്പ് 5.54 കോ​ടി രൂ​പ ക​ര്‍​ഷ​ക​ര്‍​ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കി​യെ​ന്നും നാ​ലു​പേ​ര്‍ മ​രി​ച്ചെ​ന്നു​മു​ള്ള ക​ണ​ക്കു​ക​ള്‍ നി​ര​ത്തി​യാ​ണ് കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Top