യോഗയെ മതവുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു- മുഖ്യമന്ത്രി

യോഗയെ മതവും ആത്മീയതയുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കെട്ടുപാടിൽ നിന്ന് യോഗയെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാര്‍വദേശീയ യോഗദിനത്തോടനുബന്ധിച്ച് ‘ചേതന യോഗ’ സംഘടിപ്പിച്ച യോഗപ്രദര്‍ശനത്തിന്‍െറ സംസ്ഥാനതല  ഉദ്ഘാടനം കൊല്ലം ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശരീരത്തിനും മനസിനും ബലം നൽകുന്ന വ്യായാമ മുറയാണ് യോഗ. ഇത് പ്രത്യേക വിഭാഗത്തിന്‍റെതെന്ന് കരുതുന്നതിലൂടെ മറ്റ് വിഭാഗങ്ങൾക്ക് അതിന്‍റെ ആനുകൂല്യം നഷ്ടമാകും. യോഗയും ഇതര വ്യായാമങ്ങളും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. കളരിപ്പയറ്റ് പോലുള്ള ആയോധനകലകളുടെ പരിശീലനവും പ്രോത്സാഹിപ്പിക്കണം. യോഗയെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്കൂളുകളിൽ യോഗ പഠിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്’ എന്നത് വളരെ പണ്ടേ നിലനിന്നു പോരുന്ന ഒരു സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പത്തിനോട് നന്നായി ചേര്‍ന്നുപോകുന്ന ഒന്നാണ് വ്യായാമ മുറയായ യോഗ. ‘വ്യായാമ മുറ’ എന്ന് പറഞ്ഞത് ബോധപൂര്‍വ്വമാണ്. പുതുതലമുറ യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വാഗതാര്‍ഹമാണ്.

Top