ജോസഫിനെ വെട്ടാൻ കെ എം മാണി തോമസ് ചാഴിക്കാടനെ ഇറക്കുന്നു..കാലുവാരലിൽ കോട്ടയം നഷ്ടപ്പെടും

തിരുവനന്തപുരം: പി. ജെ. ജോസഫിനെ വെട്ടാൻ മാണിയുടെ തകർപ്പൻ നീക്കം .പാർലമെന്റ് തിരെഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴിക്കാടനെ ഇറക്കാൻ മാണിയുടെ പൂഴിക്കടയാണ് നീക്കം .ജോസഫിനെ ഒതുക്കുകയും വിമതനീക്കം തണുപ്പിക്കുകയുമാണ് ലക്‌ഷ്യം . സിറ്റിങ് എം.പിയായിരുന്ന മകന്‍ ജോസ് കെ. മാണി രാജ്യസഭയിലേക്കു പോയതിനാല്‍ മുന്‍ എം.എല്‍.എ. തോമസ് ചാഴികാടനാണു കെ.എം. മാണിയുടെ മനസ്സിൽ എന്നാണ് സൂചന

ഇതോടെ കേരളാകോണ്‍ഗ്രസിന് ശക്തമായ ആഭ്യന്തര മത്സരം കൂടി മറികടക്കേണ്ടി വരും. ഇടുക്കിയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ടുള്ള പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ക്ക് കൂടിയാണ് ഇത് തിരിച്ചടിയാകുന്നത്. ഒരു വിഭാഗം കൊഴിഞ്ഞുപോയതോടെ ജോസഫ് വിഭാഗം ദുര്‍ബ്ബലപ്പെട്ടെന്നുള്ള വിലയിരുത്തലില്‍ ഇടുക്കി ലോക്‌സഭാ സീറ്റിനു വേണ്ടിയുള്ള പി.ജെ. ജോസഫിന്റെ സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. ഇതു കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 12, 13 തീയതികളില്‍ നടക്കുന്ന കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് (എം) ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യമാകും പ്രധാനവിഷയം.km-mani-pj-joseph

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസഫ് ഇടുക്കി ആവശ്യപ്പെട്ടാല്‍ മാണിയോടൊപ്പം നില്‍ക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം, മാണി-ജോസഫ് തര്‍ക്കം യു.ഡി.എഫിനെ ബാധിച്ചേക്കുമെന്ന് ആശങ്ക ഇല്ലാതില്ല. സീറ്റ് ആവശ്യത്തില്‍ നിന്നു പിന്മാറാതെ പിളര്‍ന്നാല്‍ ജോസഫിനെ മുന്നണിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. അതിനാല്‍ ജോസഫിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകും ഉഭയകക്ഷി ചര്‍ച്ചയില്‍ ശ്രമിക്കുക. കഴിഞ്ഞ തവണ ജനതാദള്‍ എസിലെ മാത്യു ടി. തോമസാണ് ഇടതുപക്ഷത്തു നിന്ന് ജോസ് കെ. മാണിയെ നേരിട്ടത്.

ഇക്കുറി ജനതാദളിനു പത്തനംതിട്ട സീറ്റ് നല്‍കാനും ഇടതുമുന്നണിയിലേക്കു പുതുതായെത്തിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനു കോട്ടയം നല്‍കാനുമാണ് സി.പി.എമ്മിന്റെ ആലോചന. അതു നടന്നാല്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിനാകും കോട്ടയത്തു വേദിയൊരുങ്ങുക. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവായ കെ. ഫ്രാന്‍സിസ് ജോര്‍ജാണു സി.പി.എമ്മിന്റെ മനസില്‍. പാലാ രൂപതാംഗമായ അദ്ദേഹം മത്സരിച്ചാല്‍ കോട്ടയത്തു വിജയസാധ്യതയുണ്ടെന്നാണു കണക്കുകൂട്ടല്‍.

കേരളാ കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം. ജോര്‍ജിന്റെ മകനാണു ഫ്രാന്‍സിസ് ജോര്‍ജ്. എന്‍.ഡി.എ. മത്സരിപ്പിക്കുക മുന്‍ കേന്ദ്ര സഹമന്ത്രി പി.സി. തോമസിനെയാകും. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ പി.ടി. ചാക്കോയുടെ മകന്‍. മുമ്പു കേരളാ കോണ്‍ഗ്രസ് എമ്മിലായിരിക്കെ മാണിയുമായി ഹൃദയബന്ധമുണ്ടായിരുന്നു തോമസിന്. ഇവരുടെ പോരിലേക്കാകും തോമസ് ചാഴികാടന്റെ വരവ്.

Top