സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം പൂജയ്ക്കായി ചിത്രങ്ങള്‍ ആവശ്യപെട്ട് ദുരുപയോഗം ചെയ്ത വ്യക്തിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വിട്ട് ഹാക്കിംഗ് ഗ്രൂപ്പായ കേരള സൈബര്‍ വാരിയേഴ്സ്. വ്യാജ ജ്യോതിഷിയെകുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരള സൈബര്‍ വാരിയെഴ്സ് അവരുടെ ഫേസ് ബുക്ക് പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്.
തൃശൂര്‍ സ്വദേശിയാണെന്ന പേരില്‍ നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ് സ്ഥിരമാക്കിയ വരാഹ മിഹിര ആചാര്യ എന്ന വ്യാജ പേരില്‍ വിലസിയിരുന്ന വ്യക്തിയാണ് ഇത്തരത്തില്‍ കുടുങ്ങിയത്. ഫെയ്സ് ബുക്കില്‍ ആക്ടീവ് ആവുന്ന സെലിബ്രിറ്റിസ് ഉള്‍പ്പെടെ നിരവധിപേരെയാണ് ഇയാള്‍ ഈ രീതിയില്‍ വഞ്ചിച്ചിട്ടുള്ളത്.
കേരളം സൈബര്‍ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിദ്യാഭ്യാസം കൂടുകയും വിവേകം കുറയുകയും ചെയ്യുന്നൊരു സമൂഹത്തില്‍ ഒരാള്‍ക്ക് അതും ഒരു ജ്യോതിഷി എന്ന പേരില്‍ ഇത്രയൊക്കെ കാട്ടിക്കൂട്ടാന്‍ പറ്റും എന്നതില്‍ അത്ഭുതം ഒന്നും ഇല്ലെങ്കിലും, ഇയാളുടെ ചെയ്തികളുടെ പൂര്‍ണ്ണ രൂപം അറിയുമ്പോള്‍ ഏതൊരു സാധാരണ മനുഷ്യനെയും പോലെ ഞങ്ങളും ഒന്ന് ഞെട്ടി !
അതുകൊണ്ട് തന്നെ ഇവനെ പൊതുജന മധ്യത്തില്‍ കൊണ്ട് വന്നിട്ടേ ഇനി മറ്റൊരു ജോലി ഉള്ളൂ എന്നുറപ്പിച്ചു, രാവും പകലും ഇവനു പിന്നാലെ ആയിരുന്നു ഞങ്ങള്‍.
ആസ്ട്രോളജര്‍ അഥവാ ജ്യോതിഷി എന്ന് പറഞ്ഞാണ് ഇവന്റെ തട്ടിപ്പ്.
അരക്ഷിതമായ അവസ്ഥയില്‍ ആണെന്ന് തോന്നുന്ന സ്ത്രീകളുടെ ഇന്‍ബോക്‌സിലൂടെ ആണ് ഇയാളുടെ ജ്യോതിഷ വ്യാപാരം.
എല്ലാം കൈവിട്ടു അല്ലെങ്കില്‍ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ത്രീകളുടെ ഇന്‍ബോക്‌സില്‍ പോയി അവരെ താന്‍ ചെയ്യുന്ന ചില പൂജകളിലൂടെ രക്ഷിക്കാന്‍ കഴിയും എന്ന് വിശ്വസിപ്പിച്ചു നിര്‍ത്തും. ശേഷം അവരുടെ അല്ലെങ്കില്‍ അവരുടെ പെണ്‍ കുഞ്ഞുങ്ങളുടെ ഫോട്ടോ പൂജയ്ക്കാണെന്നു പറഞ്ഞ് ആവശ്യപ്പെടും. അപ്പോളേക്കും ഇവനില്‍ ഉള്ള വിശ്വാസം അവര്‍ക്ക് മറ്റെന്തിനേക്കാളും കൂടുതല്‍ ആയിട്ടുണ്ടാവും. ഇങ്ങനെ അയച്ചു കൊടുക്കുന്ന ഫോട്ടോകള്‍ നോക്കി സ്വയം ഭോഗം ചെയ്തു ആ ശുക്ലം കൊണ്ട് പൂജ ചെയ്താള്‍ ഫലപ്രാപ്തി കൈവരും എന്നവരെ ബോധ്യപ്പടുത്തും….
ചിലര്‍ക്ക് എങ്ങനെയെങ്കിലും ആഗ്രഹം സാധിച്ചാല്‍ മതി എന്നുള്ളത് കൊണ്ട് ഫോട്ടോ കൈമാറും. ഫോട്ടോ കൈമാറാത്തവരോട് പിന്നെ ഭീഷണിയാണ് ശപിച്ചു കളയും എന്നും പറഞ്ഞിട്ട് …… അല്ലെങ്കില്‍ തന്നെ തനിക്ക് കഷ്ടകാലമെന്നു ചിന്തിച്ചിരിക്കുന്നവര്‍ ഇവനോടുള്ള പേടി കാരണം ഫോട്ടോ കൈമാറാന്‍ നിര്‍ബന്ധിതരാവും! ഉദ്ദേശിച്ച ഫലസിദ്ധി കിട്ടാത്തവര്‍ ചോദ്യം ചെയ്താല്‍ പിന്നെ ഭീഷണിയാണ് അവന്‍ ചോദിക്കുന്ന തരം ഫോട്ടോസ് കൊടുത്തോളണം.ഇല്ലെങ്കില്‍ സെക്‌സ് ഗ്രൂപ്പുകളില്‍ ഫോട്ടോ ഷെയര്‍ ചെയ്തു പബ്ലിക്ക് ആയി നാറ്റിക്കും എന്ന വാണിങ്ങും! ചുരുക്കി പറഞ്ഞാല്‍ നാല് വയസ്സുകാരിയുടേത് മുതല്‍ മേലോട്ട് ഒരുപാട് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോയില്‍ പൂജ ചെയ്തു അവര്‍ക്കു നല്ലകാലം വരാന്‍ പ്രയത്‌നിക്കുന്ന ഈ മഹാന്‍ ഞങ്ങളെയും ഒരിക്കല്‍ ശപിച്ചു ഭസ്മം ആക്കിയതാണ്
ഫെയ്സ് ബുക്കില്‍ ആക്ടീവ് ആവുന്ന സെലിബ്രിറ്റീസിന് ഫ്രണ്ട് റിക്വസ്‌റ് അയച്ചു അവരെ ഫ്രണ്ട് ആക്കിയ ശേഷം , അവരുടെ ഫോട്ടോസ് വാളില്‍ നിന്ന് കോപ്പി ചെയ്തു നേരത്തെ പറഞ്ഞ പൂജ ചെയ്ത ഫോട്ടോസ് അവര്‍ക്ക് അയച്ചു കൊടുക്കും. പലരും ഇയാളെ ബ്ലോക്ക് ചെയ്തു പോവുകയാണ് പതിവ് പക്ഷെ ചിലര്‍ ഇയാളെ പറ്റി സ്വന്തം വാളുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളോട് ഒരു വാക്ക് നിങ്ങളുടെ നാളെകള്‍ നിങ്ങളാണ് തീരുമാനിക്കേണ്ടത് അല്ലാതെ ഒരു ജ്യോതിഷി പൂജ ചെയ്തു ഉണ്ടാക്കി എടുക്കേണ്ട ഒന്നല്ല. ഏത് സങ്കടകരമായ അവസ്ഥയിലും തങ്ങളെത്തന്നെ അടിയറവ് വയ്ക്കാതിരിക്കാന്‍ പഠിക്കണം. സ്വയം കരുത്താര്‍ജ്ജിക്കണം. അതിനു വേണ്ടി പ്രയത്‌നിക്കൂ ഫലം ഉറപ്പാണ് ……..