ജനവിധി ഇടത്തോ ,വലത്തോ ?കേരളത്തില്‍ കൂടിയത് 740 പോളിംഗ് ബൂത്തുകള്‍

ജനവിധി-2016:കേരളം ഇടത്തോട്ടോ,വലത്തോട്ടോ ?വിജയനോ , ചാണ്ടിയോ ,സുധീരനോ ചെന്നിത്തലയോ ,അതോ വീണ്ടും വി.എസോ? കണക്കു പറയും കേരളം’മലയാളിയുടെ മനമറിയാന്‍  ‘ഡിഐഎച്ച് ന്യൂസിന്റെ ജനവിധി 2016 രാഷ്ട്രീയ വിശകലനം ആരംഭിക്കുന്നു.

 

ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി. കേരളത്തില്‍ മെയ് 16നാണ് വോട്ടെടുപ്പ്. വിജ്ഞാപനം ഏപ്രില്‍ 22ന്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍29 നായിരിക്കും. പത്രികയിലെ സൂക്ഷ്മപരിശോധ ഏപ്രില്‍ 30ന്, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടിന്. പോളിംഗ് 16നും വോട്ടെണ്ണല്‍ മെയ് 19നും നടക്കും.
മൊത്തം അഞ്ചു സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം 140, പഷ്ചിമ ബംഗാള്‍ 294, തമിഴ്‌നാട് 234, പുതുച്ചേരി 30, അസം 126 എന്നിങ്ങനെ 824 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മെയ് 16നും, അസമില്‍ രണ്ടുഘട്ടങ്ങളിലായി ഏപ്രില്‍ നാലിനും 11 നും, പശ്ചിമ ബംഗാളില്‍ ആറുഘട്ടങ്ങളിലായും തിരഞ്ഞെടുപ്പ് നടക്കും.
ആദ്യഘട്ടം ഏപ്രില്‍ നാലിനും 11 നും നടക്കും.
രണ്ടാം ഘട്ടം ഏപ്രില്‍ 17 ന്
മൂന്നാംഘട്ടം ഏപ്രില്‍ 21 ന്
നാലാംഘട്ടം ഏപ്രില്‍ 25ന്
അഞ്ചാം ഘട്ടം ഏപ്രില്‍ 30 ന്
ആറാം ഘട്ടം മെയ് 5നും നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു സംസ്ഥാനങ്ങളിലും മെയ് 19നാണ് വോട്ടെണ്ണല്‍.
കേരളത്തില്‍ ഇക്കുറി 21,498 പോളിംഗ് ബൂത്തുകളാകും ഉണ്ടാകുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 20,758 പോളിംഗ് ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. വോട്ടര്‍മാരുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കുറി 740 പോളിംഗ് ബൂത്തുകള്‍ കൂടി ഏര്‍പ്പെടുത്തിയത്.kerala election 2016-janavidhi 2016

തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇക്കുറി കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളിലാണ് കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഉളളത്. ഇക്കുറി 25,328 പോളിംഗ് ബൂത്തുകളാണ് ഇവിടെ അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2011 ലെ 51,919 ബൂത്തുകളുടെ സ്ഥാനത്ത് ഇക്കുറി 77,247 ബൂത്തുകളാണ് ഉളളത്.

തമിഴ്‌നാട്ടില്‍ 11,600 പോളിംഗ് ബൂത്തുകളാണ് അധികമായി ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തവണ 54016 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ ഇത് 65,616 ആയി ഉയര്‍ന്നു.

അസമില്‍ ഇത്തവണ 1075 പോളിംഗ് ബൂത്തുകള്‍ കൂടുതലായി ഉണ്ടാകും. 2011 ലെ തെരഞ്ഞെടുപ്പിലെ 23,813 ബൂത്തുകളുടെ സ്ഥാനത്ത് ഇക്കുറി 24888 ബൂത്തുകളാകും ഉണ്ടാകുക. പുതുച്ചേരിയിലും 98 ബൂത്തുകള്‍ അധികമായി വരും. കഴിഞ്ഞ തവണ 815 ബൂത്തുകളായിരുന്നു. ഇക്കുറി 913 ബൂത്തുകളാണ് ഉളളത്.

പോളിംഗ് ബൂത്തുകളുടെ അടിസ്ഥാന നിലവാരം ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെളളവും ടോയ്‌ലറ്റ് സൗകര്യങ്ങളും ഭിന്നശേഷിയുളളവരെ എത്തിക്കാനുളള സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഷെഡ്യൂള്‍:
അസം: രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ്.
ആദ്യഘട്ടത്തില്‍ 65 മണ്ഡലങ്ങള്‍. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 11ന്, പത്രിക സമര്‍പ്പണം മാര്‍ച്ച് 18, സൂക്ഷമപരിശോധന മാര്‍ച്ച് 19, പിന്‍വലിക്കല്‍ മാര്‍ച്ച് 21, വോട്ടെടുപ്പ് ഏപ്രില്‍ നാലിന്.
രണ്ടാം ഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 11ന്. 61 മണ്ഡലങ്ങള്‍. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 14, പത്രിക സമര്‍പ്പണം മാര്‍ച്ച് 21, സൂക്ഷ്മപരിശോധന മാര്‍ച്ച് 22, പിന്‍വലിക്കല്‍ മാര്‍ച്ച് 26വരെ
പശ്ചിമ ബംഗാള്‍: ആറ് ഘട്ടം.
ആദ്യഘട്ടം മാവോയിസറ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ രണ്ടു ദിവസമായി. ആദ്യ പോളിംഗ് 18 മണ്ഡലങ്ങളില്‍. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 11, നോമിനേഷന്‍ മാര്‍ച്ച് 18, സൂക്ഷ്മപരിശോധന മാര്‍ച്ച് 19, പിന്‍വലിക്കല്‍ മാര്‍ച്ച് 21, തെരഞ്ഞെടുപ്പ് ഏപ്രില്‍ നാലിന്.
രണ്ടാം ദിനം 31 മണ്ഡലങ്ങളില്‍. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 14ന്, നോമിനേഷന്‍ മാര്‍ച്ച് 21ന്, സൂക്ഷ്മപരിശോധന മാര്‍ച്ച് 22, പിന്‍വലിക്കല്‍ മാര്‍ച്ച് 26, പോളിംഗ് ഏപ്രില്‍ 11ന്.
രണ്ടാംഘട്ടത്തില്‍ 56 മണ്ഡലങ്ങള്‍. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 22, നോമിനേഷന്‍ മാര്‍ച്ച് 29, സൂക്ഷ്മപരിശോധന ഏപ്രില്‍ ഒന്നിന്, വോട്ടെടുപ്പ് 17 ഏപ്രില്‍ ഞായറാഴ്ച.
മൂന്നാംഘട്ടത്തില്‍ 62 മണ്ഡലങ്ങള്‍. വോട്ടെടുപ്പ് 21 ഏപ്രില്‍.
നാലാംഘട്ടത്തില്‍ 49 മണ്ഡലങ്ങള്‍. വോട്ടെടുപ്പ് 25 ഏപ്രില്‍.
അഞ്ചാംഘട്ടം 53 മണ്ഡലങ്ങള്‍, നോട്ടിഫിക്കേഷന്‍ ഏപ്രില്‍ നാലിന്, നോമിനേഷന്‍ ഏപ്രില്‍ 11, സൂക്ഷ്മപരിശോധന ഏപ്രില്‍ 21ന്, പിന്‍വലിക്കല്‍ ഏപ്രില്‍ 16ന്. വോട്ടെടുപ്പ് 30 ഏപ്രില്‍.
ആറാംഘട്ടത്തില്‍ 25 മണ്ഡലങ്ങള്‍, നോട്ടിഫിക്കേഷന്‍ ഏപ്രില്‍ 11, നോമിനേഷന്‍ ഏപ്രില്‍ 18, സൂക്ഷ്മപരിശോധന ഏപ്രില്‍ 19, പിന്‍വലിക്കല്‍ ഏപ്രില്‍ 21. വോട്ടെടുപ്പ് മെയ് അഞ്ചിന്
കേരളം: മെയ് 16ന് ഒരു ഘട്ടമായി തെരഞ്ഞെടുപ്പ്.
വിജ്ഞാപനം 22 ഏപ്രില്‍. നോമിനേഷന്‍ അവസാന തീയതി ഏപ്രില്‍ 29 , സൂക്ഷമപരിശോധ ഏപ്രില്‍ 30ന്, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടിന്. പോളിംഗ് 16ന് . വോട്ടെണ്ണല്‍ മെയ് 19ന്.
തമിഴ്‌നാട്: ഒരു ഘട്ടം മെയ് 16.
നോട്ടിഫിക്കേഷന്‍ ഏപ്രില്‍ 22, നോമിനേഷന്‍ ഏപ്രില്‍ 29, സൂക്ഷ്മപരിശോധന ഏപ്രില്‍ 30, പിന്‍വലിക്കല്‍ മെയ് രണ്ട്.
പുതുച്ചേരി: മെയ് 16ന് ഒരു ഘട്ടമായി. 30 മണ്ഡലങ്ങള്‍
നോട്ടിഫിക്കേഷന്‍ ഏപ്രില്‍ 22, നോമിനേഷന്‍ ഏപ്രില്‍ 29, സൂക്ഷ്മപരിശോധന ഏപ്രില്‍ 30, പിന്‍വലിക്കല്‍ മെയ് രണ്ടിന്.
വോട്ടു ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.. വോട്ടര്‍പട്ടികയില്‍ പേരുണ്ടാകണം. ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പ് ഏര്‍പ്പെടുത്തും. കമ്മിഷന്‍ തന്നെ വിതരണം ചെയ്യും. കേന്ദ്രസംഘം നിരീക്ഷിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തും. കേന്ദ്ര സേനയെയെ നിശ്ചയിക്കുന്നതും വിന്യസിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷനായിരിക്കും. ഓരോ ജില്ലകളിലും അഞ്ചു നിരീക്ഷകര്‍ വീതമുണ്ടായിരിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചായിരിക്കും പൂര്‍ണ്ണമായും വോട്ടെടുപ്പ്. നോട്ടയ്ക്കും ചിഹ്നം. യന്ത്രത്തില്‍ ഏറ്റവും അടിയിലായിരിക്കും നോട്ടയുടെ സ്ഥാനം. സ്ഥാനാര്‍ത്ഥികളുടെ ചിത്രവും വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്തും.
കേന്ദ്ര പോലീസും നിരീക്ഷണ വാഹനങ്ങളും കമ്മീഷന്‍ നല്‍കും. വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തും.
ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും കമ്മിഷന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചൂ.
കേരളത്തിലെ ചില മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ വോട്ട് ചെയ്ത ശേഷം ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്നു വ്യക്തമാക്കുന്ന സ്ലിപ് ലഭിക്കുന്ന സംവിധാനവും ഇത്തവണ പരീക്ഷിക്കുന്നുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

Top