ഹെലികോപ്റ്ററില്‍ കയറാതെ പ്രളയബാധിതര്‍!!! ഇന്ധന നഷ്ടവും സമയ നഷ്ടവും ഉണ്ടാകുന്നെന്ന് സേനാ വൃത്തങ്ങള്‍

തിരുവനന്തപുരം: പ്രളയത്തില്‍ പെട്ടുപോയവരില്‍ പലരും രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാന്‍ മടി കാണിക്കുന്നതായി വിവരം. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് വിവരം പുറത്തറിയിച്ചത്.

ഞങ്ങളെ പുറത്ത് കൊണ്ട് പോകേണ്ടെന്നും പകരം ഭക്ഷണവും മറ്റും ത്‌നാല്‍ മതിയെന്നുമാണ് ഇവര്‍ പറയുന്നത്. ഭീതി ജനകമായ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ സേനയെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്. കയറാൻ തയ്യാറാകുന്നവരെ ചിലർ പിന്തിരിപ്പിക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദയവു ചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരാണ് ചെങ്ങന്നൂര്‍ മേഖലയിലെ ചിലര്‍ ഹെലികോപ്റ്ററുകളില്‍ കയറാന്‍ തയ്യാറാവാത്ത വിവരം വെളിപ്പെടുത്തിയത്.

എഴുപത് പേര്‍ക്ക് കയറാന്‍ സാധിക്കുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
വലിയ ഹെലികോപ്റ്ററുകള്‍ക്ക് ഇത് നിമിത്ത്ം കനത്ത ഇന്ധന നഷ്ടവും സമയ നഷ്ടവുമാണ് ഉണ്ടാകുന്നത്.

Top