സിഗംപൂര്‍:കേരളത്തിലെ പ്രളയം ഇപ്പോഴും എല്ലാവര്‍ക്കും പേടി സ്വപ്‌നമാണ്. എന്നാല്‍ ഇപ്പോഴും കേരള ജനത പുഞ്ചിരിയോടെ ഓര്‍ക്കുന്ന ഒരു ചിത്രമുണ്ട്, പ്രളയത്തിന്റെ. പൂര്‍ണ ഗര്‍ഭിണിയെ ഹെലികോപ്റ്ററില്‍ ഉയര്‍ത്തുന്നത്. അന്ന് രക്ഷപ്പെടുത്തിയ നാവിക സേനയുടെ കമാന്‍ഡര്‍ക്കും ക്യാപ്റ്റനും ഏഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. പൂര്‍ണ ഗര്‍ഭിണിയെ ഹെലികോപ്ടറില്‍ രക്ഷപെടുത്തിയതാണ് പൈലറ്റ് കമാന്റര്‍ വിജയ് വര്‍മ്മയും ക്യാപ്റ്റന്‍ പൈലറ്റ് പി. രാജ്കുമാര്‍ എന്നിവര്‍ക്ക് അവാര്‍ഡ് വാങ്ങിക്കൊടുക്കുവാന്‍ കാരണമായത്.
അന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചയുടന്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കൊച്ചി നഗരത്തിനടുത്ത് വര്‍മ്മ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടപ്പോഴായിരുന്നു ഗര്‍ഭിണിയായ യുവതിയെ രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിച്ചയുടന്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കൊച്ചിയില്‍ തന്നെ മറ്റൊരിടത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ 26പേരെ അതിസാഹസികമായി രക്ഷിച്ചതിനാണ് ക്യാപ്റ്റന്‍ രാജ്കുമാറിന് പുരസ്‌കാരം.
പ്രളയം 32 പേരെയാണ് രക്ഷിച്ചത്. സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രമായ ദ സ്ട്രൈറ്റ് ടൈംസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇവരുടെ ഏഴാമത് പുരസ്‌കാരമാണിത്.