കേരളത്തിലെ ജനത്തിനൊപ്പമെന്ന് പോപ്പ് ഫ്രാൻസീസ്. വേദനിക്കുന്നവരെ പിന്തുണക്കാൻ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരിനൊപ്പം ഉണ്ടാകുമെന്നും പോപ്പ്

റോം :പ്രളയ കെടുതി നേരിടുന്ന കേരളത്തിലെ ജനത്തിനൊപ്പം താനും കൂട്ടായുണ്ടാകുമെന്ന് കേരളത്തിലെ ജനതയോട് ഐക്യദാർഢ്യവും സഹാനുഭാവവും പ്രകടിപ്പിച്ച് പോപ്പ് ഫ്രാൻസീസ് .വേദനിക്കുന്നവരെ പിന്തുണക്കാൻ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടാകുമെന്ന് പാപ്പാ പറഞ്ഞു .

വേദനിക്കുന്നവരെ പിന്തുണക്കാൻ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടാകുമെന്ന് പാപ്പാ പ്രസ്ഥാവിച്ചു.ഞായറാഴ്ച്ച ഇറ്റാലിയൻ സമയം 12 മണിക്കുള്ള വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയുടെ അന്ത്യത്തിൽ ആണ് പോപ്പ് ഫ്രാൻസിസ് കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവരുടെ കൂടെ താനും ഉണ്ടെന്നു പ്രഖ്യാപിച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോപ്പിന്റെ വാക്കുകൾ
പ്രിയ സഹോദരങ്ങളെ കേരളത്തിലെ ജനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ് . വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും മണ്ണൊലിപ്പും വൻ ജീവനഷ്ടം വരുത്തിയിട്ടുണ്ട് .ധാരാളം പേരേ കാണാതായിട്ടുണ്ട് .അതിലേറെപ്പേർ ഒറ്റപ്പെട്ട അനാഥാവസ്ഥയിലും അപകടത്തിലുമാണ് .ആയിരങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ വസിക്കുന്നത് .പെരുമഴ വിതച്ച വിളനാശവും വീടുകളുടെ നഷ്ടവും ഭീതിദമാണ് .അതിനാൽ കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്തുണയും സഹായവും രാജ്യാന്തര സമൂഹം നല്കണമെന്നും അഭ്യർത്ഥിക്കുന്നു .

ദുരന്തത്തിൽ വേദനിക്കുന്ന കേരള മക്കളെ മൂണിനിരയിൽ നിന്ന് സഹായിക്കുന്ന സർക്കാരിന്റെയും കേരള പ്രാദേശിക സഭയുടെയും സന്നദ്ധസംഘടനകളുടെയും കൂടെ താനുമുണ്ട് എന്ന് പാപ്പാ പറഞ്ഞു .മരണമടഞ്ഞവരുടെ ആത്മശാന്തിക്കും ഈ കെടുതിയിൽ വേദനയ്ക്കുന്ന സകലർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു …

Top