കോട്ടയം കൊല്ലാട് സ്വദേശി വിനോജ് ജോർജ് സന്തോഷ് ട്രോഫി സിലക്ഷൻ കമ്മിറ്റിയിലേയ്ക്ക്; നാടിന് അഭിമാന നിമിഷം

കോട്ടയം: സന്തോഷ് ട്രോഫി കേരള ടീമിനെ തെരെഞ്ഞെടുക്കുവാനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് വിനോജ് കെ ജോർജി(കോട്ടയം)നെ തെരഞ്ഞെടുത്തു. എംജി യൂണിവേഴ്സിറ്റി, കൊൽക്കത്ത ജോർജ് ടെലിഗ്രാഫ്, ജംഷഡ്പൂർ റ്റാറ്റ തുടങ്ങി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

നിലവിൽ കേരള ഫുട്ബോൾ ഫെഡറേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും ട്രഷററുമായിരുന്നു. സംസ്ഥാന സബ് ജൂനിയർ, ജൂനിയർ, സീനിയർ വനിത ടീമുകളുടെ സെലക്ഷൻ കമ്മിറ്റികളിലെ അംഗമായിരുന്നു.
കോട്ടയം ജില്ലയിൽ നിന്ന് ആദ്യമായി ആണ് ഒരാൾ സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നത്. കൊല്ലാട് വാക്കപറമ്പിൽ കുടുംബാംഗമാണ്.

Top