സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. പതിവില്‍ നിന്ന് വിരുദ്ധമായി ഇത്തവണ ഡിസംബറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കിസ്മസ് കണക്കിലെടുത്ത് ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
സാധാരണ ഡിസംബര്‍ ആദ്യം ശമ്പളം നല്‍കുന്നതിന് പുറമെ ആഘോഷ ദിവസങ്ങള്‍ കണക്കിലെടുത്ത് ജനുവരിയിലെ ശമ്പളം ഡിസംബര്‍ അവസാനവാരം നല്‍കാറുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത് ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന. സര്‍ക്കാറിന്റെ ചിലവുകള്‍ നിയന്ത്രിക്കുമെന്നും വരുമാനത്തിന് അനുസരിച്ച് ചെലവ് നിയന്ത്രിച്ചേ മതിയാകൂ എന്നും ഐസക് പറഞ്ഞു.
Tags: thomas issac