ലക്ഷ്മിനായര്‍ക്കും മാനേജ്‌മെന്റിനും മന്ത്രിക്കും കോടതിയുടെ നോട്ടിസ്; സമരം അവസാനിച്ചതിനു പിന്നാലെ നിയമ നടപടിതുടങ്ങി

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിസമരം ഒത്തുതിര്‍പ്പായെങ്കിലും ലക്ഷ്മിനായര്‍ക്കും മാനേജ്‌മെന്റിനും ഇനിവരുന്നത് നല്ലകാലമല്ലെന്നാണ് സൂചന. സമരം അവസാനിച്ചതിന്റെ പിന്നാലെ പിന്നാലെ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും മന്ത്രിമാരും അടക്കം 30 പേര്‍ക്കെതിരെ കോടതി നോട്ടീസ്. കോളേജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം സബ് കോടതി നോട്ടീസയച്ചത്.

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, നിയമന്ത്രി എ.കെ ബാലന്‍ എന്നീ മന്ത്രിമാര്‍ക്കാണ് നോട്ടീസ് അയച്ചത്. പുറമെ എം.ജി, കേരള സര്‍വകലാശാല വി.സി മാര്‍ക്കും നിലവിലെ ഭരണസമിതി അംഗങ്ങള്‍ അടക്കമുള്ള മറ്റുള്ളവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി അനുകൂല അഭിഭാഷക സംഘടനയാണ് ഹര്‍ജി നല്‍കിയത്. കോളേജില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും നിലവിലെ ഭരണ സമിതിയംഗങ്ങളെ പുറത്താക്കി പുതിയ ഭരണസമിതിയംഗങ്ങളെ നിയമിക്കണമെന്നും അതുവരെ റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top