അതിഥികളെ സല്‍ക്കരിക്കാന്‍ മുഖ്യമന്ത്രി ചിലവാക്കിയത് പതിനഞ്ച് ലക്ഷം; മന്ത്രി ബാലന് ഫോണ്‍ വിളിക്കാന്‍ ഒന്നരലക്ഷം; സല്‍ക്കാരത്തിന് ആകെ മുപ്പത്താറ് ലക്ഷം

തിരുവനന്തപുരം: ഇടതുമന്ത്രിമാരും സല്‍ക്കാരത്തിലും ഫോണ്‍വിളിയിലും പിന്നോട്ടില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശമ്പള ഇനത്തില്‍ കൈപ്പറ്റിയത് 3,48236 രൂപയാണ്. അതിഥി സല്‍ക്കാരത്തിനായി 15,19248 രൂപയും ചിലവഴിച്ചു. എല്ലാ മന്ത്രിമാരും കൂടി അതിഥി സല്‍ക്കാരത്തിനായി ആകെ ചിലവഴിച്ചത് 36,70499 രൂപയാണ്. വൈദ്യുതി ചാര്‍ജ്ജിന്റെ കാര്യത്തിലും മുഖ്യമന്ത്രിയാണ് മുന്നില്‍. 3,11790 രൂപയാണ് മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്‍. ഫോണ്‍വിളിയുടെ കാര്യത്തില്‍ മുമ്പനായ എ കെ ബാലന്‍ 1,60200 രൂപ ഇതിനായി ചിലവഴിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് 1,59581 രൂപയേ ചെലവായുള്ളൂ.
യാത്രാപ്പടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയേക്കാള്‍ പണം ചിലവഴിച്ചത് ഭക്ഷ്യമന്ത്രി പി തിലോത്തമനാണ്. 6,42692 രൂപയാണ് അദ്ദേഹം യാത്രാപ്പടിയായി ചിലവഴിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ യാത്രാപ്പടി 2,32629 രൂപയാണ്. എല്ലാ മന്ത്രമാരുടെ കടി 75 ലക്ഷത്തിലേറെ രൂപ യാത്രാപ്പടി ഇനത്തില്‍ കൈപ്പറ്റി. 75,36162 രൂപയാണ് കൃത്യമായ കണക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top