കോൺഗ്രസ് തകരുന്നു ,എൻസിപി വളരുന്നു.മാതൃകാ പ്രവര്‍ത്തനശൈലിയോടെ ചരിത്രപരമായ മുന്നേറ്റത്തിന് എന്‍ സി പി.

കൊച്ചി: കേരളത്തിൽ രണ്ടാമ തവണയും ഭരണം കിട്ടാത്ത കോൺഗ്രസ് വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കയാണ് .കേന്ദ്രത്തിലും കേരളത്തിലും ഭരണം ഇല്ലാത്ത അവസ്ഥയിൽ അണികളും നേതാക്കളും കോൺഗ്രസ് വിട്ട് കോൺഗ്രസ് സ്വഭാവമുള്ള എൻ സി പിയിലേക്ക് ഒഴുകുകയാണ് .അതിനിടെ എന്സിപിക്ക് കൂടുതൽ കരുത്ത് പകരുന്ന നീക്കം എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ നീക്കം തുടങ്ങി .സംഘടന പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടുമുതല്‍ സജീവമാക്കുന്നതിനാവശ്യമായ അടിസ്ഥാന പ്രവര്‍ത്തന പരിപാടികളാണ് പി സി ചാക്കോ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം എന്‍ സി പി സംസ്ഥാന സമിതി നടപ്പിലാക്കിവരുന്നത്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് സൂം മീറ്റിങ്ങിലൂടെ ജൂണ്‍ 9 ന് സംസ്ഥാന ഭാരവാഹികളുടെ നേതൃയോഗവും ജൂൺ 11 ന് ജില്ലാ പ്രസിഡന്റുമാർ സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ യോഗവും സംഘടിപ്പിച്ചു.

ഈ യോഗങ്ങളുടെ തീരുമാനപ്രകാരം ജില്ലാ നേതൃയോഗങ്ങള്‍ സൂം മീറ്റിങ്ങിലൂടെ നടത്താനും നിശ്ചയിച്ചു. സംഘടനപരമായ കാര്യങ്ങള്‍, കേരളത്തിലെ പൊതുവായ രാഷ്ട്രീയ സാഹചര്യം, എന്‍ സി പി ക്ക് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം, ഇടതുജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍, മുന്നണിയിലെ എന്‍സിപി യുടെ സജീവ പങ്കാളിത്തം, വിവിധ പാര്‍ട്ടികളില്‍ നിന്നും എന്‌സിപി യിലേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മീറ്റിങ്ങുകളാണ് 14 ജില്ലകളിലും സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ നടത്തിയ ജില്ലാ നേതൃയോഗങ്ങളില്‍ 630 നേതാക്കളാണ് പങ്കെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള രാഷ്ട്രീയത്തില്‍ എന്‍ സി പി യുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് ചിട്ടയായ പുത്തന്‍ പ്രവർത്തന ശൈലി നടപ്പിലാക്കുകയാണ് സംഘടന. ശ്രീ ശരദ്പവാറും ശ്രീ പി സി ചാക്കോയും നേതൃത്വം നല്‍കുന്ന എന്‍സിപി ഇന്ത്യയിലും കേരളത്തിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി വ്യാപിപ്പിക്കുന്നതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ ചർച്ച ചെയതത്. കേരളത്തിലെ 140 നിയോജകമണ്ഡലംകമ്മറ്റികള്‍ സജീവമാക്കുകയും എല്ലാ ബ്ലോക്ക് കമ്മറ്റികൾക്കും ഓഫീസ് ആരംഭിക്കുകയും അവയുടെ ഉദ്ഘാടനം ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കാനും തീരുമാനിച്ചു. ഓരോ മണ്ഡലത്തിലും ആദ്യ ഘട്ടമായി 500 സജീവ പ്രവര്‍ത്തകരെ സജ്ജരാക്കും. ബ്ലോക്ക് കമ്മറ്റികളുടെ രൂപീകരണത്തോടൊപ്പം എല്ലാ മണ്ഡലങ്ങളിലും എന്‍സിപി മണ്ഡലം കമ്മറ്റികള്‍ രൂപീകരിക്കും. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന നിരവധിയായ ആളുകളെ എല്ലാ ജില്ലകളിലും സ്വീകരിക്കുന്നതിനാവശ്യമായ സമീപനം സ്വീകരിക്കാനും പുതിയ സാഹചര്യം വേണ്ട രീതിയില്‍ വിനിയോഗിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങൾ ജില്ലാ Zoom മീറ്റിംഗുകളിൽ നല്‍കി.

കൂടുതല്‍ ശക്തമായ, പ്രവര്‍ത്തനങ്ങള്‍വഴി സംഘടനയുടെ മുന്നേറ്റവും എന്‍സിപി വിഭാവനം ചെയ്യുന്ന ദേശീയ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും കൂടുതല്‍ പ്രവര്‍ത്തകരിലേക്ക് എത്തിക്കുവാനും , ബഹുജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ പി സി ചാക്കോ യോഗങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഖ്യാപിച്ചു. . വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയും , ജനകീയ പ്രശ്നങ്ങളിൽ പങ്കാളികളായി ക്കൊണ്ട് ,ചിട്ടയായ പ്രവർത്തനവും , ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തന പരിപാടികളും എന്‍സിപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്ന് പിസി ചാക്കോ അറിയിച്ചു.

എന്‍സിപി ജില്ലാ നേതൃക്യാമ്പുകള്‍ ഒക്ടോബര്‍ മാസത്തില്‍ സംഘടിപ്പിക്കും. നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഉത്തര മേഖല ക്യാമ്പില്‍ 70 നിയോജകമണ്ഡല ഭാരവാഹികളും , ജില്ലാ ഭാരവാഹികളും ദക്ഷിണമേഖല ക്യാമ്പില്‍ 70 നിയോജകമണ്ഡല ഭാരവാഹികളും ജില്ലാ നേതാക്കന്മാരും പങ്കെടുക്കും. ഡിസംബര്‍ മാസത്തില്‍ എന്‍സിപി സംസ്ഥാന നേതൃക്യാമ്പ് സംഘടിപ്പിക്കും.

ജില്ലാ കമ്മറ്റി ഓഫീസുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ക്രമീകരണമുണ്ടാക്കും. . സംഘടന രംഗത്ത് അടുക്കും ചിട്ടയോടും കൂടിയ പ്രവര്‍ത്തനങ്ങളും കമ്മറ്റികള്‍ യഥാസമയം കൂടുവാനും സംസ്ഥാന നേതൃത്വം ആവിഷ്‌കരിക്കുന്ന പരിപാടികള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാന മാവിഷ്കരിച്ചു.. പാര്‍ട്ടി ഓഫീസുകളില്‍ കൃത്യമായ രജിസ്റ്ററുകൾ, ഫയലിംഗ്‌ സംവിധാനം തുടങ്ങിയ വ നടപ്പിലാക്കാനും എല്ലാ ഓഫീസുകള്‍ക്കും ഏകീകൃത ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ 1)കര്‍ഷക സമരത്തിനുള്ള ഐക്യദാര്‍ഢ്യം, 2) ലക്ഷദ്വീപ് നിവാസികള്‍ക്കുള്ള ഐക്യദാര്‍ഢ്യം, 3) ഇന്ധനവില വര്‍ദ്ധനവിനെതിരെ ഗൃഹസദസ്സുകള്‍ 4) എൻ.സി.പി. സ്ഥാപകദിനാചരണം 5) ഇന്ധന വിലക്കൊള്ളക്കെതിരേ പെട്രോൾ പമ്പുകൾക്കു മുമ്പിൽ രണ്ടാം
ഘട്ട പ്രതിഷേധ സമരം എന്നിവ എന്‍സിപി സംസ്ഥാന വ്യാപകമായി വിജയകരമായി സംഘടിപ്പിച്ചു. ജൂണ്‍ 27 ന് എ സി ഷണ്‍മുഖദാസ് അനുസ്മരണം നല്ല രീതിയില്‍ സംസ്ഥാന ത്തുടനീളം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും സംസ്ഥാന വ്യാപകമായി എൻസിപി യിൽ ചേർന്നുകൊണ്ടിരിക്കുന്നു.

എല്ലാ പോഷക സംഘടനകളും ജില്ലാ ബ്ലോക്ക് കമ്മറ്റികളും മണ്ഡലം കമറ്റികളും പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നു. എന്‍സിപി യുടെ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലേക്ക് എത്തിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ജില്ലാകമ്മറ്റി മീറ്റിങ്ങുകൾ നിയോജക മണ്ഡലം , മണ്ഡലം കമറ്റികളിലും നടപ്പിലാക്കുകയാണ്. ദേശീയ – മതേതര കാഴ്ചപ്പാടുള്ള , ബഹുജന പ്രസ്ഥാനമാക്കി വളർത്തിക്കൊണ്ട് എന്‍സിപിയെ കേരളത്തിലെ നിർണ്ണായക രാഷ്ട്രീയ ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുളള ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് നാം തുടക്കം കുറിച്ചു കഴിഞ്ഞു.

Top