കോഴിക്കോട് :കോൺഗ്രസിന്റെ ഉരുക്കു കോട്ടയായ വയനാടും നഷ്ടമാകുന്നു .ആദിവാസി ദളിത് വോട്ടുകൾ -പിന്നോക്ക സമുദായങ്ങളുടെ വോട്ടുകളും ഇടത്തിലേക്ക് കേന്ദ്രീകരിക്കുന്നു .ശബരിമല വിഷയത്തിൽ സവർണ്ണ മേധാവിത്വത്തിനൊപ്പം നിൽക്കുന്നു എന്ന ചിന്തയും സ്ത്രീവിരുദ്ധതക്ക് കോൺഗ്രസ് കൂട്ടുനിൽക്കുന്നു എന്ന ചിന്തയും പൊതുസമൂഹത്തിൽ ഉയരുന്നതിനിടെയാണ് ആദിവാസി സമൂഹത്തിൽ നിർണായക ശക്തിയുള്ള സികെ.ജാനുവും പാർട്ടിയും ഇടതിലേക്ക് ചേക്കേറുന്നത് .ഇത് വോട്ടുബാങ്കിൽ നിർണായക സ്വാധീനം ഉണ്ടാക്കും.വയനാട് മണ്ഡലം അടക്കം യു.ഡി എഫിന് നഷ്ടമാകും . സികെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് എത്തുമ്പോൾ അവർക്ക് സ്വാധീനവും വോട്ടു ബാങ്കിൽ ശക്തിയും ഉള്ള ആദിവാസി -ദളിത് വോട്ടുകൾ ക്രോഡീകരിക്കപ്പെടും .
കോഴിക്കോട് നടന്ന പാർട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എൽഡിഎഫുമായി സഹകരിക്കാൻ സികെ ജാനുവിന്‍റെ പാർട്ടി തീരുമാനിച്ചിരിക്കുന്നത് .ശബരിമല പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാനും സികെ ജാനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സികെ ജാനുവിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശന വാര്‍ത്തകള്‍ സജീവമായത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും ഒന്നിച്ചുനില്‍ക്കണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.യുഡിഎഫുമായി ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനമെന്നും സികെ ജാനു വ്യക്തമാക്കി. 2016 നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ മഹാസഭ എൻഡിഎ മുന്നണിയിലായിരുന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ അവർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
ശബരിമല സമരത്തെ ഹൈജാക്ക് ചെയ്ത ബിജെപി -സംഘ്പരിവാറിനുമൊപ്പം കോൺഗ്രസിലെ മുന്നോക്ക നായർ സമുദായ വോട്ടുകൾ എത്തപ്പെടും .ശബരിമല വിഷയത്തിൽ കോടതിവിധിയെ അംഗീകരിക്കുന്ന ഈഴവ -ദളിത് സമുദായ ഏകീക കരണം ഇടതുമുന്നണിയിലേക്ക് വോട്ട് ബാങ്ക് ക്രോഡീകരിക്കും മുഖ്യമന്ത്രിക്ക് എതിരെ ചോവൻ എന്നുവിളിച്ച് അവഹേളിയച്ചതും ഈഴവ വോട്ടുകൾ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമായി കേന്ദ്രീകരിക്കും .മുന്നോക്ക നായർ സമുദായത്തിലെ നല്ലൊരു ശതമാനം വിശ്വാസികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കണം എന്ന് കരുതുന്നവർ ആണെങ്കിലും കോടതിവിധിയെ എതിർക്കുന്നില്ല.വിശ്വാസികളിൽ പലരും ഇടതുപക്ഷമുന്നണിയുടെ സാമീപനത്തോട് ഒപ്പമാണ്.
കോൺഗ്രസിനെ പിന്തുണക്കുന്ന നായർ -മുന്നോക്ക വോട്ടുകൾ വിഭചിക്കപ്പെടുകയും കൂട്ടത്തോടെ ബിജെപിയിൽ എത്തുകയും ചെയ്യുമ്പോൾ ഇട്ടതിനാണ് ഗുണം ഉണ്ടാകുന്നത് .ഇടതുപക്ഷജത്തെ പിന്തുണക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ വോട്ടിൽ ചോർച്ച ഉണ്ടാകുന്നുമില്ല .അതേസമയം ആദിവാസി ദളിത് മേഖലയിൽ കോൺഗ്രസിനെ പിന്തുണക്കുന്ന വോട്ടുകൾ ഇടതിലേക്ക് എത്തുമ്പോൾ സമ്പൂർണ്ണ പരാജയം കോൺഗ്രസിനാകും .കേരളത്തിലെ കോൺഗ്രസ് നേതാക്കളായ കെ സുധാകരനും രമേശ് ചെന്നിത്തലയും തീവ്ര ഹിന്ദുത്വ നിലപാടുമായി മുന്നോട്ട് പോകുമ്പോൾ ന്യുനപക്ഷ സമുദായങ്ങളും ഭീതിയോടെ ആണ് നോക്കിക്കാണുന്നത് .മുസ്ലിം -ക്രിസ്ത്യൻ പരമ്പരാഗതമായ കോൺഗ്രസ് യു.ഡി എഫ് വോട്ടുകളും ഇടതിലേക്ക് കേന്ദ്രീകരിക്കപെടുകയാണ് .അതോടെ ഉരുക്കുകോട്ടയായ വയനാടും യു.ഡി.എഫിന് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ് .
2004ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 19 സീറ്റും എല്‍.ഡി.എഫ് സ്വന്തമാക്കിയിരുന്നു. ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട യു.ഡി.എഫിന് സമാന തിരിച്ചടി ഉണ്ടാകുമെന്നാണ് സി.പി.ഐ.എം വിലയിരുത്തൽ .വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധ ശക്തികള്‍ക്ക് തിരിച്ചടി കിട്ടും. യു.ഡി.എഫിന്റെ ജനദ്രോഹനയങ്ങള്‍ ജനങ്ങള്‍ക്ക് മടുത്തു.ഒപ്പം നില്‍ക്കുന്ന കക്ഷികള്‍ക്കും മടുത്തു.കോണ്‍ഗ്രസ്സില്‍ ചേരി തിരിവ് രൂപപ്പെട്ടിരിക്കുന്നു. പ്രധാന കക്ഷികളെല്ലാം വലിയ ഭിന്നിപ്പിലാണ്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. തമ്മില്‍ തല്ലിന്റെ കൂടാരമായി യുഡിഎഫ് മാറി.യുഡിഎഫിനുള്ളിലെ പ്രശ്‌നങ്ങള്‍ ഇതിന്റെ പ്രതിഫലനമാണ്. യുഡിഎഫ് ഗവണ്‍മെന്റ് ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു. യുഡിഎഫിനുള്ളിലെ ജനവിരുദ്ധത എല്‍ഡിഎഫിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.അത് കൊണ്ട് തന്നെ 2004ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ഇത്തവണ എല്‍.ഡി.എഫ് ആവര്‍ത്തിക്കും
അതിനാൽ സംസ്ഥാന ഭരണത്തിന്റെ കരുത്തിൽ ഇടതു മുന്നണിയും, ഭരണത്തിന്റെ നെഗറ്റീവ് പരമർശങ്ങളില്ലാത്ത പ്രതിപക്ഷമായി കോൺഗ്രസും, നിയമസഭയിലെ ഒരു സീറ്റ് പത്തായി ഉയർത്താൻ അരയും തലയും മുറുക്കി ബിജെപിയും രംഗത്തിറങ്ങുമ്പോൾ 2019 ൽ കേരളത്തിലെ ലോക്‌സഭാ പോരാട്ടം കനക്കും. കഴിഞ്ഞ തവണ ഭരണ വിരുദ്ധവികാരമുണ്ടായിട്ടു പോലും പന്ത്രണ്ട് സീറ്റ് പിടിച്ചെടുത്ത് ദേശീയ തലത്തിൽ കോൺഗ്രസിന്റെ മാനം രക്ഷിച്ച പ്രകടനം തന്നെയാണ് ഇക്കുറിയും കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ, 2004 ന്റെ തുടർ ചലനമാണ് ഇക്കുറി സിപിഎം അടങ്ങുന്ന ഇടതു മുന്നണി ആഗ്രഹിക്കുന്നത്.