പത്തനംതിട്ട: കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടും..ശബരിമല സമരത്തിന്റെ നേതൃത്വം തുണയായി മല്‍സരിക്കാന്‍ അമിത് ഷായുടെ അനുവാദം.ഇതോടെ ഇഷ്ടമുള്ള മണ്ഡലം തെരഞ്ഞെടുക്കാന്‍ സുരേന്ദ്രന് തന്നെ അവസരം ലഭിച്ചു.ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച രഹസ്യ സര്‍വേ സംഘം സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സുരേന്ദ്രന് സാധ്യത കല്‍പ്പിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ റിമാന്‍ഡിലായിരുന്ന സുരേന്ദ്രന് റാന്നി കോടതി ഒരു കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും എ.ആര്‍ ക്യാമ്പിലെത്തി ഒപ്പിടാന്‍ മാത്രമാണ് ഈ വ്യവസ്ഥയില്‍ ഇളവുള്ളത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ ഈ വ്യവസ്ഥ സുരേന്ദ്രന് തിരിച്ചടിയാകും. ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി നേരത്തേ ഹൈക്കോടതിയും റാന്നി കോടതിയും തള്ളിയിരുന്നു.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് 2009 ലാണ് നടന്നത്. 1, 11,206 വോട്ടിനാണ് അന്ന് ആന്റോ ആന്റണി വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥി സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ: കെ. അനന്തഗോപനായിരുന്നു. അനന്തഗോപന്‍ ദുര്‍ബല സ്ഥാനാര്‍ഥിയായിരുന്നു. അതാണ് ആന്റോയ്ക്ക് വലിയ ഭൂരിപക്ഷം സമ്മാനിച്ചത്. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് കാരണക്കാരനായ കെ.കെ. നായര്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് അന്ന് 22,424 വോട്ട് നേടി. ബി.ജെ.പിയിലെ രാധാകൃഷ്ണ മേനോന് ലഭിച്ചത് 56,294 വോട്ടായിരുന്നു. എന്‍.സി.പിയിലെ മാണി സി. കാപ്പന്‍ 4445 വോട്ടും നേടി.
2014 ല്‍ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. എല്‍.ഡി.എഫ്, എ.ഐ.സി.സി അംഗം പീലിപ്പോസ് തോമസിനെ സ്ഥാനാര്‍ഥിയാക്കി. ആന്റോയെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പീലിപ്പോസ് മറുകണ്ടം ചാടിയത്. 1.11 ലക്ഷത്തില്‍ നിന്ന് ആന്റോയുടെ ഭൂരിപക്ഷം 56,191 ആയി ചുരുങ്ങി. ബി.ജെ.പി സ്ഥാനാര്‍ഥി എം.ടി. രമേശ് 1,38,954 വോട്ട് നേടി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ 9.94 ശതമാനത്തിന്റെ കുറവ് വന്നപ്പോള്‍ എല്‍ഡിഎഫിന് 34.81 ശതമാനവും ബിജെപിക്ക് 15.98 ശതമാനവും വര്‍ധന നേടാന്‍ കഴിഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.38 ലക്ഷം വോട്ട് നേടിയ ബിജെപിയെ സംബന്ധിച്ചിടത്തോളം നായര്‍ വോട്ടുകളും ശബരിമല വിഷയത്തില്‍ ഉടലെടുത്തിരിക്കുന്ന സി.പി.എം വിരുദ്ധ വോട്ടുകളും കൂടിയാകുന്നതോടെ ജയിക്കാമെന്നാണ് കണക്കു കൂട്ടല്‍. ഇതിന് പുറമേ വ്യക്തിപരമായി യുവാക്കളുടെ വോട്ടും സുരേന്ദ്രന് ലഭിക്കുമെന്ന് കരുതുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരായ തരംഗം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് പത്തനംതിട്ടയിലാണ്. അതു കൊണ്ടു തന്നെ സുരേന്ദ്രന് മികച്ച പ്രകടനം നടത്താന്‍ കഴിയും. എന്‍.എസ്.എസിന്റെ പിന്തുണയും സുരേന്ദ്രന് ലഭിക്കും
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ വിരുദ്ധ സമീപനം ഏറ്റവുമധികം നേരിട്ടറിഞ്ഞത് പത്തനംതിട്ട ജില്ലക്കാരാണ്. ശബരിമല സമരം നയിച്ച സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചുവെന്ന അഭിപ്രായവും ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഉള്ളതും ഇല്ലാത്തതുമായ നിരവധി കേസുകള്‍ സുരേന്ദ്രന്റെ തലയില്‍ വച്ചു കെട്ടിയ സര്‍ക്കാരിന്റെ നടപടിയും തിരിച്ചടിച്ചു.