‘വാരിയംകുന്നൻ’ സിനിമ;എ.കെ.ജി സെന്ററിലെ ഗൂഢാലോചന-കെ സുരേന്ദ്രൻ.

തിരുവനന്തപുരം: പൃഥ്വിരാജ് നായകനാകുന്ന ‘വാരിയംകുന്നൻ’ സിനിമയ്ക്കെതിരെ ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിനിമയുടെ പേരിൽ ചർച്ച വഴിതിരിച്ചുവിടുന്നത് എ.കെ.ജി സെന്ററിലെ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രവാസികളുടെ വിഷയത്തിൽ സർക്കാരിനെതിരെ ഉയർന്ന ജനരോഷം വിഘടിപ്പിക്കാനുള്ള ശ്രമമാണിത്. ഇക്കാര്യത്തിൽ റിമ കല്ലിംഗലിന്റെയും ആഷിക് അബുവിന്റെയും ഉദ്ദേശ്യം എല്ലാവർക്കുമറിയാം. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച പി എസ് സി ആസ്ഥാനത്തിന് മുമ്പിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് സുരേന്ദ്രൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് പി.ആർ വർക്ക് മാത്രമാണ്. ഐക്യരാഷ്ട്രസഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി സംസാരിച്ചത് പോലും ആദരമെന്ന നിലയിൽ പ്രചരിപ്പിക്കുകയാണ്. പി.എസ്.സിയെ പാർട്ടി സർവീസ് കമ്മിഷനാക്കിയ ഭരണഘടനാ സ്ഥാപനത്തെ തകർത്തു. ഇതിനെതിരെ പ്രതികരിക്കേണ്ട ഡി വൈ എഫ് ഐ ശവമായി മാറി. നേതാക്കളെല്ലാം എംഎൽഎമാരായപ്പോൾ ഉന്നത നേതാവിന് മുഖ്യമന്ത്രിയുടെ മകളെ ഭാര്യയായി കിട്ടി. വൈകുന്നേരത്തെ ആറു മണികളിൽ മുഖ്യമന്ത്രി രാക്ഷസനെ പോലെ ചിരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

പ്രവാസികൾക്ക് കൊറോണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പരിശോധനാസൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പിപിഇ കിറ്റുകൾ മതിയെന്ന് സ‍ർക്കാർ തീരുമാനമെടുത്തത്. സർക്കാർ തീരുമാനത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചു. വിമാനത്തിൽ യാത്രചെയ്യുന്നവർക്ക് പിപിഇ കിറ്റ് ആര് നൽകുമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. പ്രവാസികൾക്കായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങൾ പൂർണപരാജയമാണ്. സർക്കാരിന്റ ഉദ്ദേശം ഇതിലൂടെ വ്യക്തമാണെന്നും പ്രവാസികൾ മടങ്ങിവരരുതെന്നാണ് സർക്കാർ നിലപാടെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Top