കോഴിക്കോട് : കേരളത്തില്‍ പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ നിലവിലുള്ള പമ്പുകള്‍ക്ക് ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് എം.ആര്.പി.എല്‍ കേരള ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
കോഴിക്കോട് കെ പി എം ട്രിപെന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സിന്റെ പെട്രോള്‍ പമ്പുടമകള്‍ എം.ആര്.പി.എല്‍ കേരള ഡീലേഴ്സ് അസോസിയേഷന് എന്ന പേരില്‍ പുതിയ സംഘടനക്ക് രൂപം നല്കി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാന പ്രസിഡന്റായി ഹമീം പറയങ്ങാട്ട്. സെക്രട്ടറിയായി സന്തോഷ് കുമാര്‍.പി.കെ, ട്രെഷറര്‍ ആയി അഹമ്മദ് കുനിയില്‍ എന്നിവരെ തിരഞ്ഞെടുത്തു. അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും ചടങ്ങില്‍ തിരഞ്ഞെടുത്തു.
റിയാസ് പേരാമ്പ്ര അധ്യക്ഷനായ യോഗത്തില്‍ സനല്‍ വയനാട് സ്വാഗതവും ബാസിത് നന്ദിയും പറഞ്ഞു