
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചു.
ഇന്ന് ഐസൊലേഷനിൽ നിന്ന് പുറത്ത് വന്ന എട്ടോളം താരങ്ങളെ വെച്ച് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അടുത്ത ദിവസം മുതൽ കൂടുതൽ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് പരിശീലനത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി 30ന് ബെംഗളൂരു എഫ് സി യുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതിനുമുമ്പ് താരങ്ങളെല്ലാം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ക്യാമ്പിലെ കോവിഡ് കേസുകൾ കാരണം കേരള ബാസ്റ്റേഴ്സിന്റെ അവസാന രണ്ട് മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പകുതിയിൽ അധികം താരങ്ങൾക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.