പ്രളയത്തില്‍ രക്ഷകരായ സൈനികരെ ആദരിക്കാന്‍ ലാലേട്ടന്‍ എത്തി, സൈനിക വേഷത്തില്‍

കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണില്‍ രണ്ടാം ഇന്നലെ അങ്കത്തിനിറങ്ങിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്പുകയായിരുന്നു. കളി കാരണം മാത്രമല്ല, മറിച്ച് മലയാളികളുടെ അഭിമാനമായ മോഹന്‍ലാല്‍ കളി കാണാനെത്തിയതാണ്…അതും സൈനിക വേഷത്തില്‍. കേരളം പ്രളയ ദുരന്തങ്ങളിലൂടെ കടന്നുപോയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ സൈനികരെ ആദരിക്കുന്നതിനായി ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ കളികാണാനെത്തിയത്. ടീം അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍.

സൈനികവേഷത്തില്‍ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലൂടെ നടന്നുനീങ്ങിയ ലാലേട്ടന്‍ ആരാധകരെ അഭിവാദ്യം ചെയ്തപ്പോള്‍ ആരാധകരുടെ ഇരമ്പല്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേള്‍ക്കുകയായിരുന്നു. ഹോം ഗ്രൗണ്ടില്‍ ഒക്ടോബര്‍ അഞ്ചിന് ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യ തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യല്‍ ജേഴ്സിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ടീം കളിക്കളത്തിലെത്തിയത്.

Top