ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിന് വഴിയൊരുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നേരിട്ട് രേഖപ്പെടുത്തിയ മൊഴികളില്‍ നിന്നും ബഷപ്പിനെതിരെ ശക്മായ തെളിവുകള്‍ പോലീസ് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ബലാത്സംഗം നടന്നു എന്ന് ഉറപ്പിക്കുന്ന തെളിവുകളാണ്. വൈദികരില്‍ നിന്ന് ഇന്നും മൊഴിയെടുക്കും. ഫ്രാങ്കോയെ പരസ്യമായി എതിര്‍ക്കാതിരുന്ന പല വൈദികരും ഇന്നലെ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി.
മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് ഇന്ന് വീണ്ടും അന്വേഷണ സംഘം എത്തുമെങ്കിലും ബിഷപ്പിനെ ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ക്രമസമാധാന സ്ഥിതി കൂടി കണക്കിലെടുക്കാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഫ്രാങ്കോ മുളയ്ക്കല്‍ 2014 ല്‍ ബിഷപ്പായി ചുമതലയേറ്റതിന് ശേഷം കന്യാസ്ത്രീകള്‍ക്കൊപ്പം മാസത്തില്‍ ഒരു ദിവസം നടത്തിയിരുന്ന പ്രാര്‍ത്ഥനാ യോഗം നിലച്ചെന്ന വിവരത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും.
എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ ഞായറാഴ്ച ചോദ്യം ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കേരളാ പൊലീസ് എന്നാല്‍ ചോദ്യം ചെയ്യാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അന്വേഷണ സംഘം ഇന്നലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് എത്തി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. സൈബര്‍ തെളിവുകളും ശേഖരിച്ചു.
മിഷണറീസ് ജീസസ് മദര്‍ ജനറാള്‍ റജീന അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴിയാണ് എടുത്തത്. സന്യാസിനി സമൂഹത്തിന്റെ ഉപദേശക സമിതി അംഗങ്ങളില്‍ നിന്നാണ് ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം മൊഴിയെടുത്തത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ നേരത്തെ മദര്‍ ജനറാല്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ കേരളത്തിലെത്തി പൊലീസ് സംഘത്തിന് മൊഴി നല്കിയിരുന്നു.
കന്യാസ്ത്രീയുടെ പരാതി വ്യാജമെന്ന് ബിഷപ്പിനോടുള്ള വൈരാഗ്യം മൂലമാണ് പരാതി നല്കിയതെന്നുമായിരുന്നു കന്യാസ്ത്രീകളുടെ വാദം. ഇന്നലെ രാത്രി വൈകി നാല് പേരില്‍ നിന്ന് മൊഴിയെടുത്തതായി പൊലീസ് പറഞ്ഞു. ബിഷപ്പിനെ അനുകൂലിക്കുന്നവരില്‍ നിന്നും എതിര്‍ക്കുന്നവരില്‍ നിന്നുമാണ് മൊഴിയെടുത്തത്. ബിഷപ്പ് ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടതായി ഒരാള്‍ മൊഴി നല്‍കിയെന്നാണ് വിവരം. മറ്റുള്ളവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമേ ബിഷപ്പിനെ ചോദ്യം ചെയ്യൂ.
ഇയാള്‍ക്കായി എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായാണ് കേരളാ പൊലീസ് ജലന്ധറിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രൂപതയ്ക്കുള്ളില്‍ നടത്തിയ അന്വഷണത്തെ തുടര്‍ന്ന് നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് കന്യാസ്ത്രീയുടെ പരാതിക്ക് കാരണമെന്നാണ് ബിഷപ്പിന്റെ വാദം. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നാണ് ബിഷപ്പ് പഞ്ചാബ് പൊലീസിനെ അറിയിച്ചിരുന്നു.