കോട്ടയം :തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമായി. ഭാഗമായി ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കനെ എ ഗ്രൂപ്പുകാർ വഴിയിൽ തടഞ്ഞു. ഈരാറ്റുപേട്ടയിൽ ആണ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ജോസഫ് വാഴക്കനെ നടുറോഡിൽ തടഞ്ഞത്.ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേരാനെത്തിയതായിരുന്നു ജോസഫ് വാഴക്കൻ . പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം.
വൈകീട്ട് നാല് മണിയോടെയാണ് ഈരാറ്റുപേട്ടയിലെ ഒരു വീട്ടില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നത്. ജോസഫ് വാഴക്കനും ഈ യോഗത്തില്‍ എത്തിയിരുന്നു. യോഗം കഴിഞ്ഞിറങ്ങിയപ്പോഴാണ് ജോസഫ് വാഴക്കനെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ജോസഫും വാഴയ്ക്കനും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കമെന്നാരോപിച്ചായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യം ഗ്രൂപ്പ് യോഗം ചേര്‍ന്നവര്‍ നിഷേധിക്കുന്നുണ്ട്
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വാഴയ്ക്കനെ റോഡിൽ തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. എ ഗ്രൂപ്പ് നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് അണികൾ വാഴക്കനെ തടഞ്ഞത്.ഏറെക്കാലമായി ഈരാറ്റുപേട്ടയിൽ ഗ്രൂപ്പ് തർക്കം നിലനിൽക്കുകയായിരുന്നു. ഐ ഗ്രൂപ്പുകാരനായ നിയാസിനെ മണ്ഡലം പ്രസിഡണ്ട് ആയി തെരഞ്ഞെടുതിരുന്നു. ഇതിനെതിരെ എ ഗ്രൂപ്പ് വലിയ പരാതികളാണ് ഉയർത്തിയിരുന്നത്. പരാതികൾക്ക് പിന്നാലെ കെപിസിസി നേതൃത്വം ഇടപെട്ട് നിയമനം റദ്ദ് ചെയ്തിരുന്നു.