മുല്ലപ്പള്ളി രാജി വെക്കും?!ജംബോ പട്ടികയിൽ.5 വർക്കിങ് പ്രസിഡന്റുമാർ,13 വൈസ് പ്രസിഡന്റുമാർ.22 ജനറൽ സെക്രട്ടറിമാരും 56 സെക്രട്ടറിമാരും.

ന്യുഡൽഹി :കേരളത്തിലെ കോൺഗ്രസ് വൻ പൊട്ടിത്തരിയിലേക്ക് എന്ന് സൂചന .ജംബോ പട്ടിക വെട്ടിച്ചുരുക്കില്ല എന്നും ഇരട്ട പദവി ഒഴിവാക്കില്ല എന്നും കാറ്റും പിടുത്തം ഉണ്ടായതോടെ മുല്ലപ്പള്ളി അടക്കം നേതാക്കൾ അതൃപ്തിയിൽ ആണ് .5 വർക്കിങ് പ്രസിഡന്റുമാർ ,13 വൈസ് പ്രസിഡന്റുമാർ. 22 ജനറൽ സെക്രട്ടറിമാരും 56 സെക്രട്ടറിമാരും അടക്കം നൂറിലധികമുള്ള പട്ടികയാണ് പുറത്ത് വരുന്നത് എന്നാണ് റിപ്പോർട്ട് .പട്ടികയിൽ ത്ര്‌പ്തി രേഖപ്പെടുത്തി മുല്ലപ്പള്ളി രാജി വെക്കും എന്ന് റിപ്പോർട്ടുകളുണ്ട് . ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. ജംബോ പട്ടിക വെട്ടിച്ചുരുക്കാനുള്ള അവസാനവട്ട ശ്രമവും ഫലം കണ്ടില്ല. ഇരട്ടപദവി ഒഴിവാക്കണമെന്ന നിർദേശവും നടപ്പായില്ല.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

തൃശൂർ ഡിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കും. നൂറിനടുത്തുള്ള പട്ടിക 75 എത്തിക്കാനായിരുന്നു ശ്രമം. പുലർച്ചെ നാലുവരെ ചർച്ച നീണ്ടെങ്കിലും ഫലം കണ്ടില്ല. വിട്ടുവീഴ്ച്ചയ്ക്ക് ഗ്രൂപ്പ് നേതാക്കൾ തയ്യാറായില്ല. കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും കൂടാതെ കെ വി തോമസും വിഡി സതീശനും പി സി വിഷ്ണുനാഥും വർക്കിങ് പ്രസിഡന്റുമാരാകും.

ടി എൻ പ്രതാപനും അടൂർപ്രകാശും വി എസ് ശിവകുമാറും ജോസഫ് വാഴയ്ക്കനും ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാർ. 22 ജനറൽ സെക്രട്ടറിമാരും 56 സെക്രട്ടറിമാരുമുണ്ട്. മുൻ എംഎൽഎ എം പി വിൻസെന്റ് തൃശൂർ ഡിസിസി അധ്യക്ഷനാകാനാണ് സാധ്യത. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക്, കെ സി വേണുഗോപാൽ,കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്തിമ പട്ടിക തയ്യാറാക്കിയത് എന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു .

Top