കെപിസിസി എക്സിക്യുട്ടീവ് അംഗം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ദില്ലി: കെപിസിസി എക്സിക്യൂട്ടിവ് അംഗം രാജന്‍ ബാബു കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. നിലവില്‍ കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമാണ് രാജന്‍ പെരുമ്പക്കാട്ട്. കുറച്ചു നാളായി കോണ്‍ഗ്രസ് നേതൃത്വതവുമായി അകല്‍ച്ചയിലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവ; ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായം: കോണ്‍‌ഗ്രസ് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് പരിഗണന നല്‍കുന്നില്ലെന്ന ആരോപണമാണ് രാജന്‍ പെരുമ്പക്കാട്ട് ഉന്നയിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് നിതി കിട്ടുമെന്ന് ഇനി യാതൊരു പ്രതീക്ഷയില്ലെന്നും പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായായും അദ്ദേഹം വ്യക്തമാക്കി. ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി ഇനി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാജന്‍ പെരുമ്പക്കാട്ട് കൂട്ടിച്ചേര്‍ത്തു. കെപിസിസി എക്സിക്യുട്ടീവ് അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ ജി രാമന്‍ നായര്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Top