സുബ്രഹ്മണ്യന്റെ അന്ത്യ നിദ്ര പള്ളി സെമിത്തേരിയിൽ…

തൊടുപുഴ : ചിത്തിര പുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ് ചിത്തിരപുരം രണ്ടാം മൈൽ സ്വദേശി സുബ്രഹ്മണ്യം മരിച്ചത്. 65 കാരനായ സുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്കരിയ്ക്കാൻ സ്ഥലമില്ലാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കൾ. വെള്ളപ്പൊക്കം കാരണം സംസ്കരിക്കാൻ സ്ഥലമില്ലാതെ വിഷമിച്ച കുടുംബത്തിന് സഹായി ആയത് ഫാദർ ഷിന്റോ. സെന്റ് ആൻസ് ദേവാലയത്തിലെ വികാരി ഫാദറായ ഷിന്റോ വെള്ളീപ്പറ മിൽ കേമ്പിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. വെള്ളപ്പൊക്കമായതിനാൽ സംസ്കരിക്കാൻ സ്ഥലമില്ലെന്നു സുബ്രഹ്മണ്യന്റെ മകൻ സുരേഷും മരുമകൻ മണിയും വൈദികനോടു പറഞ്ഞു. ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. വികാരി ജനറൽ അനുമതിയും നൽകിയതോടെ, ഫാ. ഷിന്റോ ഈ വിവരം ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു. തുടർന്ന് സംസ്കാരം നടത്തുകയായിരുന്നു.

Top