യുഎഇയുടെ സന്മനസ്സിന് നന്ദി; ആ സഹായം വേണ്ടെന്ന് കേന്ദ്രം

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. യു.എ.ഇയെ കൂടാതെ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. 2004 ന് ശേഷം ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതയോ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. 2004 ല്‍ ബിഹാറില്‍ പ്രളയം സംഭവിച്ചപ്പോള്‍ അന്ന് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചെങ്കിലും പിന്നീട് അത് ഉണ്ടായിട്ടില്ല.
ഉത്തരാഖണ്ഡില്‍ പ്രളയം ഉണ്ടായപ്പോള്‍ അമേരിക്കയുടേയും ജപ്പാന്റേയും സഹായം കേന്ദ്രം തളളിയിരുന്നു. ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട്.

Top