
തിരുവനന്തപുരം: പ്രളയബാധിതമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാനൊരുങ്ങി കെഎസ്ഇബി. ഇതിനായി മിഷന്‍ റീ കണക്ട് എന്നപേരില്‍ പ്രത്യേക ദൗത്യസംഘത്തിന് കെഎസ്ഇബി രൂപം നല്‍കി. പ്രളയക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് 820 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. 350 കോടിയുടെ ഉപകരണങ്ങള്‍ തകര്‍ന്നു. 470 കോടിയുടെ വരുമാന നഷ്ടമുണ്ടായി. അഞ്ച് ചെറുകിട നിലയങ്ങള്‍ തകര്‍ന്നു. 1200 ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിനടിയിലായി. അഞ്ച് ഉദ്പാദനനിലയങ്ങളും 28 സബ് സ്റ്റേഷനുകളും അടച്ചിടേണ്ടിവന്നു.
Tags: KSEB