പകല്‍കൊള്ളയും പിടിച്ചുപറിയു!..വൈദ്യുതി ചാര്‍ജ്ജ് കൊള്ളയ്‌ക്കെതിരെ 17ന് ബില്ല് കത്തിച്ച് പ്രതിഷേധം.16 ന് കോണ്‍ഗ്രസ് ധര്‍ണ.

കൊച്ചി:കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തുന്നത് എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസികളില്‍ ഇരുന്നു തോന്നിയ രീതിയിലിട്ട ബില്ല് നല്‍കിയാണ് ബോര്‍ഡ് സാധാരണ ജനങ്ങളെ ശിക്ഷിച്ചത്. മനുഷ്യപ്പറ്റില്ലാതെയും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമാണ് വൈദ്യുതി ബില്ല് നല്‍കിയത്.കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം മുന്നിരട്ടിയോളം ഉയര്‍ന്ന ബില്ല് നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചത് എന്ന് മുല്ലപ്പള്ളി തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സര്‍ക്കാരും കെ.എസ്.ഇ.ബിയും തയ്യാറാകണം. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ജൂണ്‍ 16 ചൊവ്വാഴ്ച സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.കൊവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്‍റെ പേരില്‍ കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top