ആരോഗ്യമന്ത്രിക്കെതിരായ സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ തിരുത്തില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ.

തിരുവനന്തപുരം : മുല്ലപ്പള്ളി രാമചന്ദ്രന്‍ ആശ്വാസ വാക്കുപോലും പറയാനുണ്ടായില്ലെന്ന അന്തരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോപിച്ച് രംഗത്ത് .എന്നാൽ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയുള്ള സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത്‌ തിരുത്തില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ്‌ റാണി പദവികൾക്കായി നടക്കുകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം .നിപാ കാലത്ത്‌ ഗസ്‌റ്റ്‌ ആർടിസ്‌റ്റിനെ പോലെയാണ്‌ ആരോഗ്യമന്ത്രി കോഴിക്കോട്‌ വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസികളെ കേന്ദ്ര കേരള സർക്കാരുകൾ അവഗണിക്കുയാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തുന്ന ഉപവാസം സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

Top