ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

ന്യുഡൽഹി : ശശി തരൂർ ബിജെപിയിൽ എത്തി ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും എന്നാണ് പുതിയ വാർത്തകളും പ്രചാരണവും .കോൺഗ്രസ് അനാഥമാണെന്നു വലിയ പ്രസ്താവനകള്‍ നടത്തിയ തരൂർ ബിജെപിയിലേക്ക് പോകുമെന്നാണ് അഭ്യൂഹം.ബിജെപിയില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരക്കാരനെ അമിത് ഷാ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ ശശി തരൂര്‍ മാത്രമാണ് അത്തരമൊരു നേതാവുള്ളത്. മാധ്യമങ്ങളുമായി ഏറ്റവും അടുപ്പമുള്ളതാണ് തരൂരിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. ഒരേസമയം ധൈഷണികനും, നഗര മുഖവുമാണ് അദ്ദേഹം. 2024ല്‍ ഭരണവിരുദ്ധ വികാരം ഒരുപക്ഷേ ബിജെപിയില്‍ എത്തിയേക്കാം. അതിനെ മാധ്യമങ്ങളെ ഉപയോഗിച്ച് മറികടക്കാന്‍ ബിജെപിക്ക് സാധിക്കും. തരൂര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമറിയാവുന്ന നേതാവാണെന്ന നേട്ടവും ബിജെപി മുന്നില്‍ കാണുന്നുണ്ട്. ഇതുവരെ ബിജെപിക്ക് മുന്നില്‍ നോ പറഞ്ഞിട്ടില്ല തരൂര്‍. വൈകാതെ തന്നെ പുതിയ തീരുമാനം ഉണ്ടാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.


ബിജെപി തരൂരിനെ പോലൊരു മുതിര്‍ന്ന നേതാവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തരൂരിന് നല്ല അടുപ്പമുണ്ട്. അതോടൊപ്പം വിദേശകാര്യങ്ങളില്‍ പാര്‍ട്ടിക്ക് കൃത്യമായ നിര്‍ദേശം നല്‍കാനും തരൂരിന് സാധിക്കും. നിരവധി ലക്ഷ്യങ്ങള്‍ തരൂരിന്റെ വരവോടെ പൂര്‍ത്തിയാക്കാന്‍ ബിജെപി ക്യാമ്പിന് സാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി രണ്ട് ലക്ഷ്യങ്ങളാണ് തരൂരിനെ കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യത്തേത്ത് കേരളത്തിലെ വേരോട്ടമാണ്. തിരുവനന്തപുരം, കൊല്ലം, തുടങ്ങിയ മേഖലകളില്‍ ഇത് വലിയ തരംഗമുണ്ടാക്കും. കേരളത്തിലെ ചില നേതാക്കള്‍ക്കും ഇതിന് താല്‍പര്യമുണ്ട്. ദേശീയ നേതൃത്വം പ്രധാനമായും വിദേശ കാര്യങ്ങളിലും ദേശീയതാ വിഷയങ്ങളില്‍ തരൂരിനെ ആശ്രയിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ അദ്ദേഹത്തിനുള്ള പിന്തുണയും ബിജെപി ലക്ഷ്യമിടുന്നത്. പോകാനുള്ള കാരണങ്ങള്‍ സുനന്ദ പുഷ്‌കറിന്റെ കേസുമായി ബന്ധപ്പെട്ട് തരൂര്‍ സമ്മര്‍ദത്തിലാണ്. നേരത്തെ തന്നെ ഈ കേസ് കാണിച്ച് തരൂരിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനുള്ള ശക്തി ക്ഷയിച്ചിരിക്കുകയാണ്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തരൂരിന് വേണ്ടത്ര പിന്തുണയും നല്‍കുന്നില്ല. അതുകൊണ്ട് അദ്ദേഹം പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ ശക്തമാണ്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിഷയത്തില്‍ മോദിയെ പിന്തുണയ്ക്കാനാണ് തരൂര്‍ ശ്രമിച്ചത്. ട്രംപിന് താന്‍ പറയുന്ന കാര്യത്തെ കുറിച്ചത് ബോധ്യമില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ സംബന്ധിച്ച് മോദി എന്താണെന്ന് പറഞ്ഞതെന്ന് അറിയില്ല. അതുകൊണ്ട് അങ്ങനൊരു ഇടപെടല്‍ മോദി നടത്തിയിട്ടില്ലെന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്ന് തരൂര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുല്‍ ഇല്ലാത്തത് പാര്‍ട്ടിയെ തകര്‍ത്തെന്ന് കഴിഞ്ഞ ദിവസം തരൂര്‍ തുറന്നടിച്ചിരുന്നു. ഇതെല്ലാം തന്റെ കാലം കോണ്‍ഗ്രസില്‍ കഴിഞ്ഞെന്നുള്ള അദ്ദേഹത്തിന്റെ സൂചനയാണ്. ബിജെപിയില്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. തരൂരിന്റെ ശൈലി ബിജെപിക്ക് ആവശ്യമാണെന്ന് മോദിക്ക് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അമിത് ഷാ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് തരൂരിന്റെ പ്രതിച്ഛായ യോജിക്കുന്നതാണ്. തരൂര്‍ ഒരേസമയം ഹിന്ദു വ്യക്തിത്വവും മതേതര നിലപാടുമുള്ള നേതാവാണ്. കേരളത്തില്‍ ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് ബിജെപിയുടെ ദേശീയ നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹം ഈ വിഷയത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ തലത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു ഹിന്ദു നേതാവ് എത്തിയാല്‍ അത് ബിജെപിയുടെ 20 അംഗ അംഗത്വം എന്ന ലക്ഷ്യവും സാധ്യമാക്കുന്നതിന് സഹായിക്കും.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top