മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മദ്ധ്യപ്രദേശ് പൊലീസ് 1.31 കോടി നല്‍കും

ഭോപ്പാല്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കായി മദ്ധ്യപ്രദേശ് പൊലീസ് 1.31 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്  നല്‍കും.

ഇതൂകൂടാതെ മദ്ധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ സാലറിയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മദ്ധ്യപ്രദേശ് ഡിജിപി ട്വിറ്ററിലൂടെയാണ് സഹായ വിവരം പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളാണ് കേരളത്തിന് പ്രളയത്തില്‍ കൈത്താങ്ങ് പ്രഖ്യാപിച്ചത്.  തെലുങ്കാന, പഞ്ചാബ് , തമിഴ്നാട് , ദില്ലി, കര്‍ണ്ണാടക, ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്ന് കേരളത്തിന് പിന്തുണയും സഹായവും ലഭ്യമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും ഒടുവിലായി കേരളത്തിന് യുഎഇ 700 കോടി രൂപയുടെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം  കേരളത്തിന് ഐക്യരാഷ്ട്രസഭയടക്കമുള്ള ആഗോള ഏജന്‍സികളുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് ദേശീയദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Top