സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി കനത്ത മഴയുടെയും ശക്തമായ കാറ്റിന്റെയും പശ്ചാത്തലത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.
മഴയ്ക്ക് പിന്നാലെ വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ എമർജൻസി നമ്പറായ 9496010101ൽ അറിയിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
തീവ്രമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തിട്ടുണ്ട്.
അതേസമയം മെയ് 16 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 3040 കി.മീ.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.