
കാസര്‍ഗോഡ്: സ്വർഗ്ഗം നേടാൻ മനുഷ്യരെ കൊല്ലുന്ന ചിന്തയുമായി തീവ്രവാദ പ്രവർത്തനത്തിന് ഇറങ്ങി പുറപ്പെട്ടവർ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുന്നു. തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്ന കാസര്‍ഗോഡ് പടന്ന സ്വദേശി മര്‍വാന്‍ കൊല്ലപ്പെട്ടതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.
ഐഎസില്‍ ചേര്‍ന്ന 21 അംഗ മലയാളി സംഘത്തില്‍ ചിലര്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിനുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം ഐഎസില്‍ ചേര്‍ന്ന പലരും നാട്ടിലേക്ക് തിരിച്ചു പോകാനുള്ള നീക്കമാരംഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.