അഞ്ചുമണ്ഡലങ്ങളില്‍ വിജയ പ്രതിക്ഷയില്‍ ബിജെപി; തന്ത്രങ്ങള്‍ മെനഞ്ഞ് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തില്‍ അനൂകൂല തംരഗമുണ്ടാക്കുമെന്ന് ബിജെപിയുടെ കണക്കുകൂട്ടല്‍. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേരളത്തില്‍ അഞ്ചിടത്ത് താമര വിരിയിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ എന്‍എസ്എസ് ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നതും ശബരിമല വിവാദത്തില്‍ വിശ്വാസികള്‍ക്കിടയിലുണ്ടായ അമര്‍ഷവും വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് തന്നെയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്.

ബിഡിജെഎസിന്റെ വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീഴുകയും എന്‍എസ്എസിന്റെ പിന്തുണയും കിട്ടിയാല്‍ അഞ്ച് മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയ സ്സധ്യതയുള്ള മണ്ഢലങ്ങളില്‍ ബി ജെ പി യുടെ ജനപ്രീതിയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് കുമ്മനത്തെ എത്തിച്ച് മണ്ഡലം പിടിക്കാനും മറ്റ് മണ്ഡലങ്ങളില്‍ ഏറ്റവും ജനപ്രിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുമാണ് ബിജെപിയുടെ തീരുമാനം. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.

Top