കെവിന്‍ വധക്കേസ്‌: പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; രഹ്‌നയ്ക്ക് മര്‍ദനം

കൊല്ലം: കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യ രഹ്‌നയെ മര്‍ദിച്ചു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷനുസമീപത്തെ വീട്ടില്‍വെച്ചാണ് സംഭവം. നേരത്തേമുതലേ പിണക്കത്തിലായിരുന്ന ചാക്കോയുടെ മാതാവ് വീട്ടില്‍ വരുന്നതും കെവിന്‍കേസിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളുമാണ് മര്‍ദനത്തിലെത്തിച്ചത്. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം.

അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി രഹ്‌നയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, നീനുവിനെ താന്‍ നോക്കിയില്ലെന്ന് പറയുന്നതും ഉപദ്രവിച്ചെന്ന് പറയുന്നതും കള്ളമാണെന്ന് നീനുവിന്റെ അമ്മ രഹ്‌ന ചാക്കോ വ്യക്തമാക്കിയരുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു തന്നോട് പറഞ്ഞിട്ടില്ല. കോളെജിൽ പോകുന്ന വഴിക്ക് കെവിൻ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെവിനെ കണ്ട്, മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്.

നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്കൂട്ടി വാങ്ങിക്കൊടുത്തിരുന്നു. മറ്റൊരിക്കൽ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോൾ നീനുവിന്റെ കൈയിൽ ഇല്ലെന്നും രഹ്‌ന പറഞ്ഞു. കെവിന്റെ വീട്ടിൽ പോയിരുന്നു. അപ്പോൾ അവിടെ ആണുങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. മകളെ ഒന്നു കാണാൻ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ വീട്ടുകാർ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലിൽ ആണെന്നുമാണ് അവർ പറഞ്ഞതെന്നും നീനു വെളിപ്പെടുത്തി. നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് പൊലീസ് സ്‌റ്റേഷനിൽ നിന്ന് കൊണ്ടുപോകാൻ ശ്രമിച്ചത്. മുന്പ് നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്‌ന പറഞ്ഞു.

Top