കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മെയ് 28നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം നട്ടാശേരി സ്വദേശിയാണ് കെവിന്‍. തെന്മലയ്ക്ക് അടുത്ത് ചാലിയക്കര പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ഭാര്യയുടെ സഹോദരനും അച്ഛനും കേസില്‍ പോലീസ് കസ്റ്റഡിയിലാണ്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

Latest
Widgets Magazine