രഹ്‍നയെ കണ്ടെത്താനായില്ല…കെവിൻ വധത്തിലെ അഞ്ചുപേര്‍ കൂടി പിടിയില്‍

കൊച്ചി:കോട്ടയത്ത് തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ട കെവിൻ വധക്കേസിൽ മൂഴുവൻ പ്രതികളും പിടിയിലായി.വെള്ളിയാഴ്ച രാത്രിയോടെ അഞ്ചു പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലായി. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കൊല്ലം റൂറൽ പോലീസാണ് പിടികൂടിയത്.ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ കീഴടങ്ങിയപ്പോൾ റമീസ്, ഫസൽ എന്നിവരെ പുനലൂരിൽ നിന്നു പൊലീസ് പിടികൂടുകയായിരുന്നു.ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്.ഇവരെ കോട്ടയം പൊലീസിന് കൈമാറും .

മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യ പ്രതി ഷാനു ചാക്കോ അടക്കമുള്ളവരെ ശനിയാഴ്ച തെന്മലയിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.KEVIN MURDER DYFI

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മുഖ്യപ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്ന തന്റെ ബന്ധുവാണെന്ന എ.എസ്.ഐയുടെ വെളിപ്പെടുത്തല്‍ റഫീഖ് നിഷേധിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയത് ഏറെ വൈകിയാണ് താന്‍ അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞ് മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചു അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. കോട്ടയം ജില്ലയിലും കൊല്ലം ജില്ലയിലോ തനിക്ക് ബന്ധുകളില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച എ.എസ്.ഐയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരേയും സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കും. ആരോപത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.sp-kottayam

മുഹമ്മദ് റഫീഖ് രഹ്നയുടെ ബന്ധുവാണെന്ന് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ട് പോയവരെ സഹായിച്ചതിന് എ.എസ്.ഐ ബിജുവിനേയും പോലീസ് ഡ്രൈവര്‍ അജയകുമാറിനേയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയനായ എസ്.പിയെ സ്ഥലം മാറ്റുക മാത്രമാണ് നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് കോട്ടയം എസ്.പിക്കെതിരായ ആരോപണം എ.എസ്.ഐ കോടതിയില്‍ ഉന്നയിച്ചത്.

മുഹമ്മദ് റഫീഖ് രഹ്നയുടെ ബന്ധുവാണെന്ന് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ട് പോയവരെ സഹായിച്ചതിന് എ.എസ്.ഐ ബിജുവിനേയും പോലീസ് ഡ്രൈവര്‍ അജയകുമാറിനേയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയനായ എസ്.പിയെ സ്ഥലം മാറ്റുക മാത്രമാണ് നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് കോട്ടയം എസ്.പിക്കെതിരായ ആരോപണം എ.എസ്.ഐ കോടതിയില്‍ ഉന്നയിച്ചത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നേരിടുകയാണ് മുഹമ്മദ് റഫീഖ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് മുഹമ്മദ് റഫീഖിനെതിരായ വകുപ്പുതല അന്വേഷണം. കെവിനെ കാണാതായ സംഭവം വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തിന് എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഡി.വൈ.എസ്.പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു എസ്.പിയുടെ മറുപടി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്വേഷണം തുടങ്ങിയിരുന്നില്ല.അതിനിടെ കെവിന്‍ കേസില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിസിആര്‍ബി ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥിയെയാണ് മാറ്റിയത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന പരായി നല്‍കിയതും ഇയാള്‍ തന്നെയായിരുന്നു.

Top