ഖഷോഗിയുടെ ശരീരം 15 കഷണങ്ങളാക്കി മുറിച്ചു; ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ട്.ബോഡി ഡബ്ലിങ്ങിനും നീക്കം; സത്യം’ തുര്‍ക്കി പുറത്തുവിടും

ഇസ്താംബൂള്‍:സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട വിമത മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ ശരീരം 15 കഷണങ്ങളാക്കി മുറിച്ചു!!!ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കൗണ്‍സല്‍ ജനറലിന്റെ വീട്ടിലെ തോട്ടത്തില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്.ഖഷോഗ്ഗ്ജിയുടെ ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലും മുഖം വികൃതമാക്കിയ അവസ്ഥയിലുമായിരുന്നു കണ്ടെത്തിയത് എന്ന് മാധ്യമങ്ങള്‍ പറയുന്നു.അസ്വസ്ഥപ്പെടുത്തുന്ന കാഴ്ച്ച എന്നാണ് മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

സൗദിക്കെതിരെ നിരന്തരം വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ കൗണ്‍സലേറ്റില്‍ വച്ച് കാണാതാകുന്നത്.ഇസ്താംബൂളിലെ കാണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കൊല ആസൂത്രിതമാണെന്ന് ആരോപിച്ച് തുര്‍ക്കി പ്രസിഡന്റ ഉള്‍പ്പെടയുള്ളവര്‍ രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജമാല്‍ ഖഷോഗിയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ‘നഗ്ന സത്യങ്ങള്‍’ ചൊവ്വാഴ്ച പുറത്തു വിടുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഖഷോഗിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഓഡിയോ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാമെന്ന തുര്‍ക്കിയുടെ നിലപാടില്‍ സൗദി ആശങ്കയിലാണ്.

അതേസമയം, ഖഷോഗി കോണ്‍സുലേറ്റില്‍ വെച്ചല്ല കൊല്ലപ്പെട്ടതെന്ന് വാദിക്കാനായി ബോഡി ഡബ്ലിങ്ങിനുള്ള നീക്കവും നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഖഷോഗി കൊല്ലപ്പെട്ട ദിവസം കോണ്‍സുലേറ്റിന്റെ അടുത്തുള്ള സിസിടിവിയില്‍ ഖഷോഗിയെ പോലുള്ള മറ്റൊരാളെ കണ്ടെത്തിയതോടെയാണ് ഇത്തരത്തിലുള്ള വാദം ഉയര്‍ന്നത്. രൂപത്തിലും ഭാവത്തിലും ഖഷോഗിയുമായി സാദൃശ്യമുള്ളയാളുടെ സിസിടിവി ദൃശ്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടു.

സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി കഴിഞ്ഞ രണ്ടിനാണ് വിവാഹ സംബന്ധിയായ രേഖകള്‍ക്ക് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ചെല്ലുന്നത്. പിന്നീട്, അവിടെനിന്ന് കാണാതാവുകയായിരുന്നു. പിന്നീട്, പ്രതിശ്രുത വധു തുര്‍ക്കി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഖഷോഗിയെ കാണാതായതിന്റെ രണ്ടാഴ്ചയോളം തങ്ങള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന സൗദി അറേബ്യ പിന്നീട് കോണ്‍സുലില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സൗദി പറയുന്ന ന്യായവാദങ്ങള്‍ തുര്‍ക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. തുര്‍ക്കി പൊലീസിന്റെ വിശദമായ റിപ്പോര്‍ട്ടായിരിക്കും ഉര്‍ദുഗാന്‍ വെളിപ്പെടുത്തുക.

അതേസമയം, ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ട്. കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സൗദിയോടുള്ള നിലപാട് കടുപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.ഖഷോഗിയുടെ കൊലപാതകത്തില്‍ തുര്‍ക്കി പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും ഈ പ്രശ്‌നം സൗദിയും തുര്‍ക്കിയും തമ്മിലല്ലെന്നും അന്താരാഷ്ട്ര നിയമം അനുസരിക്കുക മാത്രമാണെന്നും തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍ വ്യക്തമാക്കി.

15 അംഗ സൗദി ഫോറന്‍സിക് വിദഗ്ധന്മാരാണ് കൊലപാതകം നടത്തിയതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൃത്യത്തിനായി ഇവര്‍ സ്വകാര്യ വിമാനത്തില്‍ റിയാദില്‍ നിന്നും സൗദിയിലെത്തി. കൃത്യം നടത്തിയ ശേഷം ഉടന്‍ തന്നെ മടങ്ങുകയും ചെയ്തുവെന്നാണ് തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കുരുക്കി കൊലപ്പെടുത്തിയത് ആസുത്രിതമായിട്ടായിരുന്നു. ബന്ധനസ്ഥനാക്കിയ ശേഷം ഖഷോഗിയെ ക്രൂരമായി പീഡിപ്പിച്ചു. വിരലുകള്‍ മുറിച്ച് മാറ്റി. പിന്നീട് തലയും മുറിച്ച് മാറ്റി. ഹെഡ്‌ഫോണില്‍ പാട്ട്‌കേട്ട് അവര്‍ ഖഷോഗിയുടെ മൃതദേഹം 15 കഷണങ്ങളാക്കി മുറിച്ചുമാറ്റി. ഹുറിയത് ന്യൂസ്‌പേപ്പറില്‍ അബ്ദുള്‍ഖാദിര്‍ സെല്‍വിയുടെ കോളത്തില്‍ ഇക്കാര്യം പറയുന്നു.

Top