തിരുവനന്തപുരം : തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെയാണു പ്രതികളെന്നു പ്രധാനമായും സംശയിക്കുന്നത്.ഈ പ്രതികളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. പ്രതികൾക്ക് തീവ്രവാദ ബന്ധമുള്ളതായും സംശയയിക്കുന്നതായി പൊലീസ്.കന്യാകുമാരി സ്വദേശികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവർക്കായ് തെരച്ചിൽ ഊർജിതമാക്കി. ഇവർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി വിവരങ്ങൾ ലഭിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് തമിഴ്നാട് ഡി.ജി.പി പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറുത്തുവിടനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.തമിഴ്നാട്-കേരള പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. അതിനിടെ കേരള തമിഴ്നാട് ഡിജിപിമാർ കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൽസൻ(57) കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്.
സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്. വിൽസനു നാലു തവണ വെടിയേറ്റു. അജ്ഞാതസംഘം എത്തിയത് ഡിണ്ടിഗൽ രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
കേസിൽ തീവ്രസ്വഭാവമുള്ള സംഘടനയിൽപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിന് ശേഷം സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ രക്ഷപെട്ട രണ്ട് പ്രതികളുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി ജില്ലക്കാരായ അബ്ദുൾ സമീം, തൗഫീഖ് എന്നിവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇരുവർക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ട്.തമിഴ്നാട് പൊലീസിനൊപ്പം കേരള പൊലീസും പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ തമിഴ്നാട് ഡി.ജി.പി ജെ. കെ ത്രിപാഠി സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡി.ജി.പി ലോക് നാഥ് ബെഹ്റ പറഞ്ഞത്.
കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ രണ്ടുപേര്‍ക്ക് പുറമെ നാലോളം പേര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് തമിഴ്‌നാട് സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. കേരളത്തിലേക്കു കടന്ന സംഘത്തിന്റെ കൈവശം ആയുധങ്ങളുണ്ടെന്നും ദക്ഷിണേന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ഇവര്‍ മാസങ്ങളായി തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്കു ബന്ധമുണ്ടെന്നും ഏജൻസികൾ പറയുന്നു.The police also issued extra caution as they have entered Kerala soon after killing the ASI. The Tamil Nadu police has confirmed that they have links with the terrorists. A team including Thoufik and Abdul Shameem of Tamil Nadu is suspected to have fled to Kerala.