ജി20 ഉച്ചകോടി : ആഗോളഭീകരതയെക്കുറിച്ച് ചര്‍ച്ച ചെയ്യും

അന്റാലിയ: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജി20 ഉച്ചകോടിയില്‍ ആഗോളഭീകരതയെക്കുറിച്ച് ചര്‍ച്ച ചെയ്യും. യു.കെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി അന്റാലിയയില്‍ എത്തി. തുര്‍ക്കിയിലെ അന്റാലിയയിലാണ് ഉച്ചകോടി നടക്കുന്നത്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ചൈനിസ് പ്രസിഡന്റ് സൈ ജിന്‍ പിങ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പാരീസിലുണ്ടായ ഐ.എസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടെയുടെ തുര്‍ക്കി സന്ദര്‍ശനം മാറ്റിവെച്ചു. മൊസാദ്, എം.15 തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തിലാണ് മോദിക്കും മറ്റ് ലോകനേതാക്കള്‍ക്കും സുരക്ഷയൊരുക്കിയിരിക്കുന്നത്.

Top